ജന്മനാട്ടില്‍ സൗഹൃദംപുതുക്കി സി.കെ. പത്മനാഭ​ൻ

കണ്ണൂര്‍: ജന്മനാട്ടിലായിരുന്നു ബി.ജെ.പി സ്ഥാനാർഥി സി.കെ. പത്മനാഭൻെറ പര്യടനം. ബുധനാഴ്ച രാവിലെ മാമാനിക്കുന്ന് മ ഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് ജന്മനാടായ ശ്രീകണ്ഠപുരത്തേക്ക് തിരിച്ച സി.കെ. പത്മനാഭൻ കണിയാര്‍വയലില്‍ ഇറങ്ങി വോട്ട് ചോദിച്ചു. ജന്മനാടായ ശ്രീകണ്ഠപുരം ടൗണിലെത്തിയ സി.കെ. പത്മനാഭന് ആവേേശാജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. പഴയ തലമുറയില്‍പെട്ടവരും പുതുതലമുറയില്‍പെട്ടവരുമായ നാട്ടുകാരോട് കുശലാന്വേഷണങ്ങള്‍ നടത്തിയും വീട്ടുകാര്യങ്ങള്‍ ചോദിച്ചും ഗതകാല സ്മരണകള്‍ പുതുക്കിയും അദ്ദേഹം വോട്ടഭ്യർഥിച്ചു. ശ്രീകണ്ഠപുരം മുനിസിപ്പല്‍ ഓഫിസ്, വിവിധ ബാങ്കുകള്‍, കെ.എസ്.എഫ്.ഇ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച സി.കെ. പത്മനാഭൻ ശ്രീകണ്ഠപുരത്ത് നടക്കുന്ന വര്‍ക്ഷോപ് അസോസിയേഷന്‍ ഏരിയ സമ്മേളനത്തില്‍ സംബന്ധിച്ച് സമ്മേളന പ്രതിനിധികളോട് വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് പരിപ്പായിയിലും ചെങ്ങളായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന സപ്താഹ യജ്ഞവേദിയിലെത്തി യജ്ഞാചാര്യനില്‍നിന്ന് പ്രസാദം സ്വീകരിച്ച് പരിപാടിയില്‍ സംബന്ധിച്ച ഭക്തരോട് വോട്ടഭ്യർഥിച്ചു. പിന്നീട് കാവുമ്പായി സമരനായകൻ എം.സി. രയരപ്പൻെറ മകളും ബി.ജെ.പി അനുഭാവിയുമായ പുഷ്പയുടെ വീട്ടിലെത്തി വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് കാഞ്ഞിരങ്ങാട് ക്ഷേത്രം, ഏരുവേശ്ശി മുത്തപ്പ ജന്മസ്ഥാനം, പാടിക്കുറ്റി ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയശേഷം പൂപ്പറമ്പിലെത്തിയ സ്ഥാനാര്‍ഥി കുടുംബവീടുകളിലും സന്ദര്‍ശിച്ച് വോട്ട് തേടി. തുടര്‍ന്ന് ഏരുവേശ്ശി യു.പി സ്‌കൂള്‍, പൂപ്പറമ്പ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. വൈകീട്ട് മണക്കടവില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച കുടുംബസംഗമത്തിലും തേര്‍ത്തല്ലിയില്‍ നടന്ന ബി.ജെ.പി യോഗത്തിലും പങ്കെടുത്തു. ബി.ജെ.പി ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രസിഡൻറ് കെ.ജെ. മാത്യു, മണ്ഡലം സംയോജകന്‍ ടി.ഒ. രാജേഷ്, ബേബി സുനാഗര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി. രമേശന്‍, മണ്ഡലം ട്രഷറര്‍ കെ. വിജയകുമാര്‍, ജഗത്ത്, മോഹനന്‍ നിടുവാലൂര്‍, അജികുമാര്‍, രവീന്ദ്രന്‍ പയറ്റിയാല്‍, വി.എന്‍. രവി, എം.സി. രഞ്ജിത്ത്, ഹരിദാസന്‍, കെ. സഹദേവന്‍, എ. ഗണേശന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.