ബൈക്കിൽ ലോറിയിടിച്ച് യുവാവിന് പരിക്ക്

ശ്രീകണ്ഠപുരം: മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികനായ നെല്ലിക്കുറ്റിയിലെ മുതുപ്പാക്കൽ ജിബിൻ ജോസഫ ിനെ സാരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരുവേശ്ശി പൂപ്പറമ്പ് - പയ്യാവൂർ റോഡ് വളവിലാണ് വ്യാഴാഴ്ച രാവിലെ അപകടമുണ്ടായത്. കെ.എൽ 11 ആർ 3069 മിനി ലോറി എതിരെ വന്ന കെ.എൽ 59 ഇ 9790 ബൈക്കിൽ ഇടിക്കുകയായിരുന്നു. കുടിയാന്മല എസ്.ഐ കെ.വി. ഉമേശൻ സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറി ഡ്രൈവർ കോഴിക്കോട് ചാത്തമംഗലത്തെ രാജേഷിനെതിരെ അമിത വേഗത്തിൽ വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിന് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.