ബാങ്കിനു മുന്നിൽ സംഘർഷം; ഡെപ്യൂട്ടി മേയറടക്കം നാലുപേർക്ക്​ തടവും പിഴയും

കണ്ണൂർ: പള്ളിക്കുന്ന് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബാങ്കിനു മുന് നിൽ സംഘർഷമുണ്ടാക്കിയ കേസിൽ കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറടക്കം നാലുപേർക്ക് തടവും പിഴയും. ഡെപ്യൂട്ടി മേയർ പി.െക. രാഗേഷ്, പള്ളിക്കുന്നിലെ ചേറ്റൂർ രാഗേഷ്, ചാലാെട്ട പി.കെ. സൂരജ്, രതീശൻ ചാലാട് എന്നിവരെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി 15 ദിവസം തടവിനും നൂറുരൂപവീതം പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചിെല്ലങ്കിൽ ഏഴുദിവസം കൂടി തടവ് അനുഭവിക്കണം. കേസിൽ പ്രതികളായ മറ്റു 11 പേർ നേരേത്ത കോടതിയിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് പിഴയീടാക്കി വിട്ടയച്ചിരുന്നു. 2015 ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർെപ്പടുത്തിയതിൽ കോൺഗ്രസിലെ ഇരുവിഭാഗം ബാങ്ക് ഹെഡ് ഒാഫിസ് പരിസരത്ത് സംഘർഷമുണ്ടാക്കിയെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.