മോദിഭരണം ഇല്ലാതാക്കേണ്ടത് രാജ്യത്തി​െൻറ നിലനില്‍പിന്​ അനിവാര്യം -ഉമ്മൻ ചാണ്ടി

കാസർകോട്: മോദിഭരണത്തെ ഇല്ലാതാക്കേണ്ടത് രാജ്യത്തി​െൻറ നിലനില്‍പിനുതന്നെ അനിവാര്യമായിരിക്കുകയാണന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി പ്രവര്‍ത്തകസമിതി അംഗവുമായ ഉമ്മന്‍ ചാണ്ടി. റഫാല്‍ അഴിമതിയിലൂടെ പുറത്തായത് മോദിയെന്ന ദുര്‍ഭരണാധികാരിയുടെ യഥാര്‍ഥ മുഖമാെണന്നും അദ്ദേഹം പറഞ്ഞു. ജില്ല കോണ്‍ഗ്രസ്‌ ആസ്ഥാനമന്ദിരത്തില്‍ മുന്‍ ഡി.സി.സി പ്രസിഡൻറ് കെ. വെളുത്തമ്പു സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം കണ്ട അഴിമതിക്കാരില്‍ ത​െൻറ സ്ഥാനം ഒന്നാം സ്ഥാനത്താെണന്ന് രാജ്യത്തി​െൻറ കാവല്‍ഭടനായി വിശേഷിപ്പിച്ച് അധികാരത്തില്‍വന്ന നരേന്ദ്ര മോദി തെളിയിച്ചിരിക്കുകയാണ്. ഇത്രയും കാലം നടന്ന തെരെഞ്ഞടുപ്പുകളെക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉള്ളതാണ് അടുത്തുവരുന്ന ലോകസഭ െതരെഞ്ഞടുപ്പ്. ഒരുവശത്ത് ബി.ജെ.പിയുടെ കീഴില്‍ ഇരുണ്ടശക്തികളും മറുപക്ഷത്ത് ജനാധിപത്യ-മതേതര കക്ഷികളുമായാണ് മത്സരം. ഇരുണ്ടശക്തികളെ ഭരണത്തില്‍നിന്ന് തുരത്താന്‍ കോണ്‍ഗ്രസ്‌ എന്ത് വിട്ടുവീഴ്ചക്കും തയാറാണ് എന്നതി​െൻറ ഉദാഹരണമാണ് കര്‍ണാടകയിലും തെലങ്കാനയിലും കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ക്രൂഡ് ഓയിലിന് 147 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ ഇവിടെ പെട്രോള്‍ 74 രൂപക്ക് ലഭിച്ചിരുന്നു. ഇന്ന് ക്രൂഡ് ഓയിലിന് ബാരലിന് 80 രൂപ മാത്രം ഉള്ളപ്പോള്‍ പെട്രോളി​െൻറ വില ലിറ്ററിന് 85 രൂപക്ക് മുകളിലാെണന്ന് അദ്ദേഹം പറഞ്ഞു. കെ. വെളുത്തമ്പുവി​െൻറ ഛായാചിത്രം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ അനാച്ഛാദനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ സംസാരിച്ചു. മലബാർ ചേംബർ ഓഫ് േകാമേഴ്സ് ആജീവനാന്ത പുരസ്കാരം നൽകി ആദരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് കെ. മൊയ്തീന്‍കുട്ടി ഹാജിയെയും അധ്യാപനത്തില്‍ കര്‍മശ്രേഷ്ഠ അവാര്‍ഡ് നേടിയ കെ.പി.എസ്.ടി.എ നേതാവ് ടി.കെ. ഏവുജീനെയും ഉമ്മന്‍ ചാണ്ടി ആദരിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ. ഗോവിന്ദന്‍ നായര്‍ സ്വാഗതവും വിനോദ്കുമാര്‍ പള്ളയില്‍വീട് നന്ദിയും പറഞ്ഞു. യു.ഡി.എഫ് ജില്ല കൺവീനര്‍ എ. ഗോവിന്ദന്‍ നായര്‍, ബാലകൃഷ്ണ വോര്‍കൊടുലു, പി.കെ. ഫൈസല്‍, അഡ്വ. കെ.കെ. രാജേന്ദ്രന്‍, പി.ജി. ദേവ്, കരുണ്‍ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാര്‍, എം.സി. പ്രഭാകരന്‍, ഗീത കൃഷ്ണന്‍, ശാന്തമ്മ ഫിലിപ്, കെ.പി. പ്രകാശന്‍, ടോമി പ്ലാചെനി, ഹരീഷ് പി. നായര്‍, ബാലകൃഷ്ണന്‍ പെരിയ, സുന്ദര ആരിക്കാടി, സോമശേഖര ഷേണി, സി.വി. ജെയിംസ്‌, പി.വി. സുരേഷ്, ധന്യ സുരേഷ്, മീനാക്ഷി ബാലകൃഷ്ണന്‍, അഡ്വ. സുബ്ബയ്യ റായി, കെ. ഖാലിദ്, കെ. വാരിജാക്ഷന്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.