പാചകവാതക സിലിണ്ടർ ചോർന്നു

ഇരിട്ടി: എടക്കാനത്ത് പാചകവാതക സിലിണ്ടർ ചോർന്ന് തീപടർന്നു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. ചേളത്തൂരിൽ വരിക്കാനിയിൽ ഹൗസിൽ വി. പ്രസാദി​െൻറ വീട്ടിലെ സിലിണ്ടറാണ് ചോർന്നത്. ഞായറാഴ്ച വൈകീട്ട് ഏേഴാടെയായിരുന്നു സംഭവം. വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സിലിണ്ടറിൽനിന്ന് പാചകവാതകം ചോർന്നത്. അടുപ്പിൽനിന്ന് പാചകവാതകത്തിന് തീപിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരാണ് തീയണച്ചത്. ലീഡിങ് ഫയർമാൻ ഇ. സുധീർ, ഫയർമാൻമാരായ സഫീർ പൊയിലൻ, എ. ആദർശ്, ൈഡ്രവർ കെ.എസ്. മോഹനൻ, ഹോം ഗാർഡുമാരായ എം.സി. രാധാകൃഷ്ണൻ, പി.പി. ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.