ഭൂമി വിണ്ടുകീറിയ പ്രദേശങ്ങൾ ജിയോളജിക്കൽ സർവേവിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു

ഇരിട്ടി: മലയോരത്ത് ഭൂമി വിണ്ടുകീറുകയും വീടുകൾ തകരുകയും ചെയ്ത പ്രദേശങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) അധികൃതർ സന്ദർശിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വകുപ്പി​െൻറ തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് ഇരിട്ടി താലൂക്കിലെ വിവിധ മേഖലകളിൽ പരിശോധന നടത്തിയത്. കീഴൂർ വില്ലേജിലെ എടക്കാനത്താണ് സംഘം ആദ്യമെത്തിയത്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കുന്നിടിച്ചിലിൽ നെല്ലാറയ്ക്കൽ മഠത്തിനകത്ത് ബേബിയുടെ ഇരുനില കോൺക്രീറ്റ് വീട് തകർന്ന സ്ഥലവും ചുറ്റുപാടും സംഘം പരിശോധിച്ചു. കീഴൂർകുന്ന്, കീഴൂർ, പാലാപ്പറമ്പ് മേഖലകളിൽ ഭൂമി വിണ്ടുകീറിയതും പരിശോധിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാന സർക്കാറിനും സംഘം റിപ്പോർട്ട് സമർപ്പിക്കും. ജി.എസ്.ഐ തിരുവനന്തപുരം യൂനിറ്റിലെ രഞ്ജിത്ത് കുമാർ ദാസ്, എം.എസ്. രവിനാഥ്, ഭൂഗർഭ ജലവിഭവ വകുപ്പ് ജില്ല ജിയോളജിസ്റ്റ് എസ്. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തുന്നത്. കീഴൂർ, വയത്തൂർ വില്ലേജുകളിൽ ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പി. പ്രദീപ് കുമാർ, കീഴൂർ വില്ലേജ് സ്പെഷൽ വില്ലേജ് ഓഫിസർ ടി. മനോജ് കുമാർ, റവന്യൂ ഉദ്യോഗസ്ഥരായ സി. രാമചന്ദ്രൻ, പി.പി. മണി, ജിനേഷ് പഴശ്ശി എന്നിവരും ഉണ്ടായിരുന്നു. മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും താലൂക്കിലെ പുഴകളിൽ വന്നടിഞ്ഞ മണലി​െൻറ കണക്കെടുപ്പ് വിവിധ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.