ദുരിതജീവിതത്തിന് അവസാനമാകുന്നു; ഉഷക്കും കുടുംബത്തിനും വീടൊരുങ്ങും

ഇരിക്കൂർ: തലചായ്ക്കാൻ സ്വന്തമായി വീടില്ലാതെ ദുരിതമനുഭവിക്കുന്ന പടിയൂർ ഗ്രാമപഞ്ചായത്തിലെ കല്ലുവയൽ മാങ്കുഴി ആദിവാസി കോളനിയിലെ പള്ളത്ത് ഉഷയുടെ കുടുംബത്തിന് എസ്.കെ.എസ്.എസ്.എഫ് ഇരിക്കൂർ മേഖല കമ്മിറ്റി വീട് നിർമിച്ചുനൽകും. പ്ലാസ്റ്റിക് ഷീറ്റ് മൂടിയ കൂരയിൽ താമസിക്കുന്ന ആദിവാസി കുടുംബത്തെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയതിനെ തുടർന്നാണ് തീരുമാനം. എസ്.കെ.എസ്.എസ്.എഫ് മേഖല ഭാരവാഹികൾ കുടുംബത്തി​െൻറ താമസസ്ഥലം സന്ദർശിച്ചു. ഉഷയും ഭർത്താവ് ---സിനിയും---- എട്ടു വയസ്സുള്ള ഒരു കുട്ടിയുമാണ് മൂന്നു സ​െൻറ് സ്ഥലത്തെ കൂരയിൽ താമസിക്കുന്നത്. ഉഷയും ഭർത്താവ് ---സിനിയും--- രോഗികളാണ്. ഇവരുടെ വീടിന് പഞ്ചായത്ത് നമ്പർ നൽകാത്തതിനാൽ റേഷൻപോലും കിട്ടിയിരുന്നില്ല. കുടിവെള്ളത്തിന് കിണറോ കക്കൂസോ മറ്റു സൗകര്യങ്ങളോ ഇല്ലായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ കുന്നത്ത് മുനീർ, കെ.കെ. അബ്ദുല്ല ഹാജി ബ്ലാത്തൂർ, ഷഫീഖ് കുന്നത്ത്, ഷബീർ ബദരി, ജംഷീർ മണ്ണൂർ, റംഷാദ് സിദ്ദീഖ് നഗർ, കെ.ആർ. അഫ്സൽ, ടി.സി. ശംസുദ്ദീൻ, മഹബൂബ് ദാരിമി, റംഷീദ് ആയിപ്പുഴ എന്നിവർ ഉഷയെയും കുടുംബത്തെയും കാണാനെത്തി. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വീട് പൂർത്തിയാക്കുെമന്ന് ഇവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.