അക്ഷരവീടിന്​ കട്ടിലവെച്ചു

കണ്ണൂർ: ഗുസ്തിതാരം ടി.എം. രഞ്ജിത്തിന് 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂണിമണി-എൻ.എം.സി ഗ്രൂപ്പ് എന്നിവയും നിർമിച്ചുനൽകുന്ന അക്ഷരവീടി​െൻറ കട്ടിലവെക്കൽ കർമം നടന്നു. പാതിരിപ്പറമ്പ് താഴെ മുണ്ടയാട്ട് നിർമിക്കുന്ന വീടി​െൻറ കട്ടിലവെക്കൽ ചടങ്ങ് ലളിതവും പ്രൗഢവുമായിരുന്നു. നാടിന് നേട്ടങ്ങൾ സമ്മാനിച്ചിട്ടും ജീവിതപ്പാതയിൽ മുന്നേറാൻ സാധിക്കാതിരുന്നവർക്ക് സ്നേഹസമ്മാനമായി വീട് നിർമിച്ചുനൽകുന്ന പദ്ധതിയാണ് അക്ഷരവീട്. മലയാളത്തിലെ 51 അക്ഷരങ്ങളുടെ പേരിലായി 51 വീടുകളാണ് അക്ഷരവീട് പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം നിർമിക്കുന്നത്. പദ്ധതിയിലെ എട്ടാമത്തെയും കണ്ണൂർ ജില്ലയിലെ ആദ്യത്തെ അക്ഷരവീടുമാണ് എട്ടാമത്തെ അക്ഷരമായ 'എ' എന്ന പേരിൽ രഞ്ജിത്തിന് നിർമിക്കുന്നത്. ഗുസ്തി താരമായ ടി.എം. രഞ്ജിത്ത് മികച്ച നേട്ടങ്ങൾക്കുടമയായിരുന്നു. ഗൾഫിൽ ജോലിക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് ശരീരം തളർന്നിരുന്നു. പതുക്കെ ജീവിതം തിരിച്ചുപിടിക്കുന്ന രഞ്ജിത്തിനുള്ള ആദരവു കൂടിയായാണ് അക്ഷരവീട് നിർമിക്കുന്നത്. കട്ടിലവെക്കൽ ചടങ്ങിൽ സംഘാടക സമിതി ചെയർപേഴ്സൻ കൂടിയായ കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, 'മാധ്യമം' കണ്ണൂർ യൂനിറ്റ് സീനിയർ റീജനൽ മാനേജറും സംഘാടകസമിതി ജനറൽ കൺവീനറുമായ കെ. ഉമർ ഫാറൂഖ്, കോർപറേഷൻ കൗൺസിലർ തൈക്കണ്ടി മുരളീധരൻ, ബ്യൂറോ ചീഫ് സി.കെ.എ. ജബ്ബാർ, 'മാധ്യമം' കണ്ണൂർ യൂനിറ്റ് സർക്കുലേഷൻ മാനേജർ ഡെന്നി തോമസ്, 'മാധ്യമം' എടക്കാട് എ.എഫ്.സി എ.പി. റഹീം, സി.എം. ഉമ്മർകുട്ടി, ഹാബിറ്റാറ്റ് എൻജിനീയർ അജിത് കെ. ജോസഫ്, സംഘാടകസമിതി അംഗം പനിച്ചേരി ബൈജു എന്നിവർ സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.