കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണം -സണ്ണി ജോസഫ് എം.എൽ.എ

കേളകം: പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതിയെ ബലമായി മോചിപ്പിച്ച സംഭവത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. അമ്പായത്തോട് വനിതാ പാൽ സൊസൈറ്റി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമസംഭവങ്ങൾക്ക് നേതൃത്വം കൊടുത്ത സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനുശേഷം പൊലീസ് കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ച സംഭവം തികച്ചും അപലപനീയമാണ്. സി.പി.എം ഭരണത്തിൽ പാർട്ടി പ്രവർത്തകർ നിയമം ൈകയിലെടുക്കുന്നുവെന്നതി​െൻറ ഏറ്റവും വലിയ തെളിവാണിത്. ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരെയും പ്രതികളെ മോചിപ്പിച്ചവരെയും നിയമത്തി​െൻറ മുന്നിൽ കൊണ്ടുവരേണ്ടതും അറസ്റ്റ് ചെയ്യേണ്ടതുമാണ്. ബലമായി മോചിപ്പിച്ച പ്രവർത്തകരെ തള്ളിപ്പറയാൻ സി.പി.എം നേതൃത്വം തയാറാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.