ബി.ജെ.പി ജനാധിപത്യം പ്രഹസനമാക്കി ^കോടിയേരി

ബി.ജെ.പി ജനാധിപത്യം പ്രഹസനമാക്കി -കോടിയേരി ഇ.കെ. നായനാർ ചരമദിനം ആചരിച്ചു കണ്ണൂർ: രാജ്യം അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ് പോകുന്നതെന്നും കേന്ദ്രഭരണം ഉപയോഗിച്ച് ബി.ജെ.പിയും ആർ.എസ്.എസും ജനാധിപത്യവും മതനിരപേക്ഷതയും തകർക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ ചരമദിനാചരണത്തി​െൻറ ഭാഗമായി പയ്യാമ്പലെത്ത സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം നായനാർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതി​െൻറ ഏറ്റവും ഒടുവിലെത്ത ഉദാഹരണമാണ് കർണാടകം. ജനാധിപത്യം പ്രഹസനമാക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് അനുഭവത്തിൽകൂടി ബോധ്യപ്പെട്ടിരിക്കയാണ്. ഈ സന്ദർഭത്തിലാണ് സി.പി.എമ്മി​െൻറയും ഇടതുപക്ഷത്തി​െൻറയും പ്രത്യേകത തിരിച്ചറിയേണ്ടത്. 2011ൽ കേരളത്തിൽ നിയമസഭ െതരെഞ്ഞടുപ്പു നടന്നേപ്പാൾ എൽ.ഡി.എഫിന് 68ഉം യു.ഡി.എഫിന് 72ഉം സീറ്റാണ് ലഭിച്ചത്. അപ്പുറത്ത് ജയിച്ചുവന്നവരിൽ നാലുപേരെങ്കിലും ഇടതുപക്ഷവുമായി സഹകരിക്കാൻ തയാറായിരുന്നു. എന്നാൽ, ജനവിധി ഞങ്ങൾ പ്രതിപക്ഷത്തിരിക്കണമെന്നാണെന്ന് ഓർമിപ്പിച്ച് മറ്റൊരു ജനവിധിയിൽകൂടി മാത്രമേ ഇടതുപക്ഷം അധികാരത്തിൽ വരുകയുള്ളൂവെന്ന് പ്രഖ്യാപിക്കുകയായിരുന്നു -കോടിയേരി പറഞ്ഞു. മന്ത്രിമാരായ കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.എൽ.എമാരായ ഇ.പി. ജയരാജൻ, ടി.വി. രാജേഷ്, എ.എൻ. ഷംസീർ, മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, എം.വി. ഗോവിന്ദൻ, കെ.പി. സഹേദവൻ, എം. സുരേന്ദ്രൻ, എൻ. സുകന്യ, നായനാരുടെ പത്നി ശാരദ ടീച്ചർ, കുടുംബാംഗങ്ങൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.