കെ.എം.സി.എസ്​.യു സംസ്​ഥാന സമ്മേളനം തുടങ്ങി

കണ്ണൂർ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ (കെ.എം.സി.എസ്.യു) 51ാം സംസ്ഥാന സമ്മേളനം കണ്ണൂർ റബ്കോ ഒാഡിറ്റോറിയത്തിൽ തുടങ്ങി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംെചയ്തു. യൂനിയൻ സംസ്ഥാന പ്രസിഡൻറ് വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ആദിവാസിമേഖലയിലെ ഭവനനിർമാണ ഫണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ശശികുമാറിൽനിന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഏറ്റുവാങ്ങി. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, വിവിധ സംഘടന ഭാരവാഹികളായ ടി.സി. മാത്തുക്കുട്ടി, കെ.സി. ഹരികൃഷ്ണൻ, പി.വി. രാജേന്ദ്രൻ, ടി.എസ്. രഘുലാൽ, സി. സന്തോഷ്കുമാർ, എസ്.എസ്. ദീപു, ഹരിലാൽ, കെ.വി. സുനുകുമാർ, എസ്.എസ്. അനിൽ, എം. തമ്പാൻ, കെ. അജീഷ്കുമാർ, പി. ഉഷാദേവി, ഡോ. െക.കെ. ദാമോദരൻ, പ്രമോദ് വെള്ളച്ചാൽ, വിജയൻ അടുക്കാടൻ, വി.ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു. എൻ. സിന്ധു രക്തസാക്ഷി പ്രമേയവും ആർ. രവീന്ദ്രൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.പി. സഹദേവൻ സ്വാഗതവും ജനറൽ കൺവീനർ എം. പ്രശാന്ത് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധിസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.കെ. ശശികുമാർ റിപ്പോർട്ടും ട്രഷറർ എം. പ്രശാന്ത് വരവുചെലവ് കണക്കും അവതരിപ്പിച്ചു. 'തദ്ദേശ സ്വയംഭരണ പൊതുസർവിസ്' എന്ന വിഷയത്തിൽ നടന്ന സെമിനാർ തദ്ദേശസ്വയംഭരണ മന്ത്രി െക.ടി. ജലീൽ ഉദ്ഘാടനംചെയ്തു. ടി. ഗംഗാധരൻ മോഡറേറ്ററായി. ഡോ. സി.പി. വിനോദ്, വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വി. മണികണ്ഠൻ സ്വാഗതവും എ.ബി. വിജയകുമാർ നന്ദിയും പറഞ്ഞു. വൈകീട്ട് സാംസ്കാരിക സമ്മേളനം തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. കരിവെള്ളൂർ മുരളി അധ്യക്ഷതവഹിച്ചു. കെ.ഇ.എൻ മുഖ്യപ്രഭാഷണം നടത്തി. ഒ.എൻ. അജിത്കുമാർ സ്വാഗതവും കെ. മനോഹരൻ നന്ദിയും പറഞ്ഞു. തുടർന്ന് ഫോക്ലോർ അക്കാദമിയുടെ ഫോക് ഫ്യൂഷൻ കലാപരിപാടി അരങ്ങേറി. രണ്ടാം ദിവസമായ ഞായറാഴ്ച ഗ്രൂപ് ചർച്ച തുടരും. 11.30ന് വനിത സമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. ഉച്ചക്ക് 3.30ന് സ​െൻറ് മൈക്കിൾസ് സ്കൂൾഗ്രൗണ്ടിൽനിന്ന് പ്രകടനം ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കർഷകത്തൊഴിലാളി യൂനിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനംചെയ്യും. മേയ് 21ന് സമാപനദിവസത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും യാത്രയയപ്പ് സമ്മേളനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.