തൃക്കരിപ്പൂർ: മൂന്നുമുതൽ ആറുവയസ്സ് വരെയുള്ള കുട്ടികൾ ഖുർആൻ ഒരാവർത്തി പാരായണംചെയ്ത് പുറത്തിറങ്ങുന്ന രീതിയിൽ വിഭാവനംചെയ്ത ഹെവൻസ് ഖുർആൻ പ്രീ സ്കൂൾ മൂന്നാം വാർഷികത്തിന് ശനിയാഴ്ച വൈകീട്ട് 4.30 മുതൽ കൈക്കോട്ടുകടവിൽ തുടക്കമാകും. മജ്ലിസ് എജുക്കേഷൻ ബോർഡ് ഡയറക്ടർ സുഷീർ ഹസൻ പയ്യോളി, ഹെവൻസ് പ്രസിഡൻറ് കെ.സി. മൊയ്തീൻകോയ, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി പി. റുഖ്സാന എന്നിവർ സംബന്ധിക്കും. സനദ് ദാനം, അനുമോദനം, സോഷ്യൽ ഓഡിറ്റ് എന്നിവക്ക് പുറമെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ജനറൽ കൺവീനർ സഈദ് ഉമർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.