സിറിയ ഐക്യദാർഢ്യ സദസ്സ്​

കണ്ണൂർ: സിറിയയുടെ വിലാപം ഏറ്റെടുത്ത് ലോകജനത അവരോട് ഐക്യപ്പെടണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ കെ. സുനിൽകുമാർ പറഞ്ഞു. ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിറിയ ഐക്യദാർഢ്യ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.ഐ.ഒ ജില്ല പ്രസിഡൻറ് ആരിഫ മെഹബൂബ് അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം കെ.എൻ. സുലേഖ, ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം ജില്ല പ്രസിഡൻറ് പി.ടി.പി. സാജിദ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഫാസിൽ അബ്ദു എന്നിവർ സംസാരിച്ചു. െക.കെ. നാജിയ സിറിയൻ ഐക്യദാർഢ്യ കവിത ആലപിച്ചു. ജി.ഐ.ഒ ജില്ല ജനറൽ സെക്രട്ടറി സഫൂറ നദീർ സ്വാഗതവും വൈസ് പ്രസിഡൻറ് കെ.കെ. സുമയ്യ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.