ജില്ല ഫസ്​റ്റ്​ ഡിവിഷൻ ലീഗ്​: ചാമ്പ്യന്മാരെ ഇന്നറിയാം

കണ്ണൂർ: ജില്ല ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗിൽ ഞായറാഴ്ച ചാമ്പ്യന്മാരെ കണ്ടെത്താനുള്ള മത്സരം. ഞായറാഴ്ച നടക്കുന്ന മത്സരത്തിലെ ജേതാക്കൾ അടുത്ത സീസണിൽ സീനിയർ ഡിവിഷൻ ലീഗിൽ കളിക്കും. റൈസിങ് സ്റ്റാർ സ്പോർട്സ് ക്ലബും ലക്കി സ്റ്റാറുമാണ് ഫൈനൽ ആയി മാറിയ മത്സരത്തിൽ ഞായറാഴ്ച ഏറ്റുമുട്ടുന്നത്. ആറു ടീം വീതമുള്ള രണ്ടു ഗ്രൂപ്പുകളാണ് ഫസ്റ്റ് ഡിവിഷൻ ലീസിലുള്ളത്. ഇതിൽ എ ഗ്രൂപ്പിൽനിന്ന് 11 പോയൻറുമായാണ് റൈസിങ് സ്റ്റാർ ഗ്രൂപ് ചാമ്പ്യന്മാരായത്. ബി ഗ്രൂപ്പിൽനിന്ന് 13 പോയൻറുമായാണ് ലക്കി സ്റ്റാർ ഒന്നാമതായത്. ഞായറാഴ്ച വൈകീട്ട് 4.30ന് ജവഹർ സ്റ്റേഡിയത്തിലാണ് മത്സരം. ശനിയാഴ്ച നടന്ന രണ്ടു മത്സരങ്ങളും സമനിലയിലായി. ആദ്യമത്സരത്തിൽ ഒാരോ ഗോൾവീതം നേടി ജൂനിയർ ലക്കി സ്റ്റാറും സ്പിരിറ്റഡ് യൂത്സുമാണ് സമനിലയിൽ കുരുങ്ങിയത്. രണ്ടാം മത്സരത്തിൽ രണ്ടു ഗോൾവീതം നേടി കാനന്നൂർ സ്പോർട്സ് അക്കാദമിയും ജൂനിയർ ജിംഖാനയുമാണ് സമനിലയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.