കാർ മതിലിലിടിച്ച്​ യുവാവ്​ മരിച്ചു; നാല്​ സുഹൃത്തുക്കൾക്ക്​ പരിക്ക്​

ആലക്കോട്: മണക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം കാർ നിയന്ത്രണംവിട്ട് മതിലിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെ യാത്രചെയ്തിരുന്ന നാലുപേർക്ക് ഗുരുതര പരിക്കേറ്റു. കാർത്തികപുരം പാറോത്തുംമല വേലൻ മാരുകുടിയിൽ ചർച്ചിൽ-- ജസി ദമ്പതികളുടെ മകൻ ദീപുവാണ് (30) മരിച്ചത്. സുഹൃത്തുക്കളും കാർത്തികപുരം സ്വദേശികളുമായ ഡ്രൈവർ ചൊവ്വാറ്റുകുന്നേൽ ടിൻസൺ (30), ചീങ്കല്ലേൽ അജിത്ത് (32), ചിറക്കാട്ട് സുനിൽ (31), വലിയകാലായിൽ ആദർശ് (30) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടം. ഗൾഫിലെ സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായ ദീപു രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ജൂലൈ 27ന് മടങ്ങാനിരിക്കെയാണ് അപകടം. ദീപുവി​െൻറ ഏക സഹോദരി ദിവ്യ (സൗദി). സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാർത്തികപുരം സ​െൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.