ബസിടിച്ച്​ ൈബക്ക്​ യാത്രികൻ മരിച്ചു

മയ്യിൽ: സ്വകാര്യ ബസിടിച്ച് ൈബക്ക് യാത്രികനായ യുവാവ് മരിച്ചു. ചേലേരിയിലെ സാബിറ മൻസിലിൽ ടി.കെ. റംഷീദാണ് (18) മരിച്ചത്. വാടക സ്ഥാപനത്തിെല ജീവനക്കാരനാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ചേലേരിമുക്കിന് സമീപം ൈവദ്യർകണ്ടിയിലാണ് അപകടം. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന റംഷീദ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ജാനകീറാം ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ കമ്പിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: അൻവർ സയീദ്. മാതാവ്: സാബിറ. സഹോദരങ്ങൾ: സുഹൈൽ, സുമൈൽ, റംസീന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.