സ്​കൂട്ടർ മോഷണം: അറസ്​റ്റ് ചെയ്ത 15കാരനെ രക്ഷിതാക്കൾക്കൊപ്പം വിട്ടു

കണ്ണൂർ സിറ്റി: സർവിസ് സ​െൻററിൽനിന്ന് സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത 15കാരനെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ആഴ്ചകൾക്കുമുമ്പ് താേഴചൊവ്വ തൊഴുക്കിൽ പീടികയിലെ സർവിസ് സ​െൻററിൽനിന്നാണ് സ്‌കൂട്ടർ കവർന്നത്. ചൊവ്വ സ്വദേശി സനിലേഷ് സർവിസിന് നൽകിയ സ്‌കൂട്ടറാണ് മോഷണംപോയത്. പൊലീസ് അന്വേഷണം നടത്തി കഴിഞ്ഞദിവസം കുട്ടിയെ അറസ്റ്റ് ചെയ്ത് പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.