പുസ്​തക സംവാദം തുടങ്ങി

കണ്ണൂർ: പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യൂനിറ്റുകളിൽ നടത്തുന്ന പുസ്തക വസന്തം പുസ്തക സംവാദം തുടങ്ങി. ഇ.പി. കൃഷ്ണൻ നമ്പ്യാർ രചിച്ച ചരിത്ര നോവൽ 'ചാത്തമ്പള്ളി കണ്ട​െൻറ' പുനർവായനയാണ് കഴിഞ്ഞദിവസം നടന്നത്. സയൻസ് അക്കാദമി ഡയറക്ടർ എ.വി. അജയകുമാർ ഉദ്ഘാടനം ചെയ്തു. കയ്യൂർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, യുവധാര തിയറ്റേഴ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ കെ.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫോക്ലോർ ഗവേഷക ഡോ. പി. വസന്തകുമാരി അവതരണം നടത്തി. പി.വി. വത്സൻ, ഡോ. സി. ശശിധരൻ, ഒ.എം. ദിവാകരൻ, ശൈലജ തമ്പാൻ, സി.വി. സലാം, വത്സൻ കൊളച്ചേരി, സുബ്രൻ കൊളച്ചേരി, കെ. അശോകൻ, കെ.വി. ശങ്കരൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതവും എം.വി. ഷിജിൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.