കട​േലറ്റത്തിൽ ഭയന്ന്​ തലശ്ശേരി തീരദേശവാസികൾ

തലശ്ശേരി: ചാലിൽ, മാക്കൂട്ടം, പെട്ടിപ്പാലം ഭാഗങ്ങളിലെ കടലാക്രമണം ഞായറാഴ്ചയും ശക്തമായി. കടല്‍ഭിത്തിയും കടന്ന് വീടുകളിലേക്ക് തിരമാല അടിച്ചുകയറുന്നതുകാരണം തീരദേശത്തെ താമസക്കാർ ഭീതിയിലായി. ഞായറാഴ്ചയുണ്ടായ കടൽക്ഷോഭത്തിൽ ചാലിൽ ബദർപള്ളി പരിസരത്തെ ടി.കെ. അക്ബറി​െൻറ വീട്ടുമതിൽ തകർന്നുവീണു. ആളപായമില്ല. കഴിഞ്ഞ അഞ്ച് ദിവസമായി കടൽ പ്രക്ഷുബ്ധമായ നിലയിലാണ്. തലായി തുറമുഖം വന്നതുമുതലാണ് ചാലിൽ, മാക്കൂട്ടം, െപട്ടിപ്പാലം ഭാഗങ്ങളിൽ കടേലറ്റം ശക്തമായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കടലേറ്റം കാരണം വീട്ടിനുള്ളിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാെണന്ന് തീരേദശത്തെ കുടുംബങ്ങളിലുള്ളവർ പറഞ്ഞു. കടൽവെള്ളം അടിച്ചുകയറി വീട്ടുപകരണങ്ങൾ നശിക്കുന്നതിനുപുറമെ ഭക്ഷണം പാകം ചെയ്യാൻ പോലുമാവാതെ കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്. പുലിമുട്ട് നിർമിച്ചാല്‍ കടലാക്രമണത്തി​െൻറ ശക്തികുറയുമെന്നും അതിനുള്ള നടപടിയെടുക്കണമെന്നുമാണ് തീരദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.