തുല്യത കോഴ്സ്​ ഓൺലൈൻ രജിസ്​േട്രഷൻ

കണ്ണൂർ: സാക്ഷരത മിഷൻ പത്താംതരം, ഹയർസെക്കൻഡറി കോഴ്സുകളുടെ ഓൺലൈൻ രജിസ്േട്രഷൻ ജില്ലയിൽ തുടങ്ങി. ജില്ലതല ഉദ്ഘാടനം കണ്ണൂരിൽ പഠിതാവായ സജാദിൽനിന്ന് അപേക്ഷ സ്വീകരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.പി. ജയബാലൻ അധ്യക്ഷതവഹിച്ചു. ജില്ല കോഒാഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ടി.ടി. റംല, സെക്രട്ടറി വി. ചന്ദ്രൻ, കോഴ്സ് കൺവീനർമാരായ ഡോ. ജി. കുമാരൻ നായർ, വി.ആർ.വി. ഏഴോം, അസി. കോഓഡിനേറ്റർമാരായ ശാസ്തപ്രസാദ്, ടി.വി. ശ്രീജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.