വർഗീയ കൂട്ടുകെട്ടിനെതിരെ സി.പി.എമ്മിനെ ഒാർമിപ്പിച്ച്​ പത്​മനാഭൻ

കണ്ണൂർ: രാഷ്ട്രീയ ലാഭത്തിനായി വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതിനെതിരെ സി.പി.എമ്മിനെ ഒാർമിപ്പിച്ച് കഥാകൃത്ത് ടി. പത്മനാഭൻ. അടിയന്തരാവസ്ഥക്കാലത്ത് മുഖ്യധാരയിലെത്തി പിന്നീട് ഭരണത്തിലേറിയ ആർ.എസ്.എസി​െൻറ ചരിത്രം ചൂണ്ടിക്കാട്ടിയാണ്, എസ്.എഫ്.െഎയും പുരോഗമന കലാസാഹിത്യ സംഘവും കണ്ണൂരിൽ സംഘടിപ്പിച്ച വർഗീയ തീവ്രവാദ വിരുദ്ധ സാംസ്കാരിക സംഗമത്തിൽ ടി. പത്മനാഭ​െൻറ ഒാർമപ്പെടുത്തൽ. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ സി.പി.എമ്മും എസ്.ഡി.പി.െഎയും കൈകോർത്ത് ഭരണം നടത്തുന്നതായി കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. അടിയന്തരാവസ്ഥക്കെതിരായി ജയപ്രകാശ് നാരായണൻ സമരം നയിച്ചപ്പോൾ കക്ഷിഭേദമന്യേ ജനാധിപത്യ വിശ്വാസികൾ ഒപ്പംചേർന്നതായി ടി. പത്മനാഭൻ പറഞ്ഞു. അന്നാണ് ആദ്യമായി ആർ.എസ്.എസിനും ഒരു മാന്യത ഇന്ത്യയിൽ ലഭിച്ചത്. ജനാധിപത്യവാദികളുടെയും വിപ്ലവകാരികളുടെയുമൊപ്പം പെങ്കടുത്ത് ഒരു വിലാസമുണ്ടാക്കാൻ അന്നവർക്ക് കഴിഞ്ഞു. അധികമൊന്നും വൈകാതെ ഇന്ത്യയുടെ ഭരണസാരഥ്യത്തിൽ സംഘത്തി​െൻറ മുതിർന്ന നേതാക്കളെത്തി. ചുരുക്കം ചില സംസ്ഥാനങ്ങളൊഴികെ ബാക്കി മുഴുവനും ബി.ജെ.പി ഭരിക്കുേമ്പാൾ നാം ബഡായി പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇൗ അനുഭവം ഇനിയും വരാൻ പാടില്ല. ഒരു പഞ്ചായത്തിലെ ഒരു സീറ്റിനോ അധ്യക്ഷ സ്ഥാനത്തിനോ അസംബ്ലി മണ്ഡലത്തിൽ ജയിക്കാനോ വേണ്ടി പരസ്യമായോ രഹസ്യമായോ വർഗീയ കക്ഷികളുമായി കൂട്ടുകൂടിയാൽ അതുകൊണ്ടുണ്ടാകുന്ന ഫലം അത്യന്തം മാരകമായിരിക്കും. അങ്ങനെ യാതൊന്നുമില്ലെന്ന് നിങ്ങൾക്കും പറയാം. പക്ഷേ, ദയവായി ചിന്തിച്ചുനോക്കണമെന്നും െവെകാതെ അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തരം സമ്മേളനങ്ങൾ കൊണ്ടോ കൈയൊപ്പ് ചാർത്തുന്നതുകൊണ്ടോ പണപ്പിരിവ് െകാണ്ടോ ഒരു പ്രയോജനവുമുണ്ടാവാൻ പോവുന്നില്ലെന്നും പത്മനാഭൻ ഒാർമിപ്പിച്ചു. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം വർഗീയതയെ പൂർണമായി അകറ്റിനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.