അഴീക്കോട് അക്രമം: ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻകൂടി അറസ്​റ്റിൽ

അഴീക്കോട്: കഴിഞ്ഞ ഡിസംബറിൽ മൂന്നുനിരത്തുവെച്ച് സി.പി.എം പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻകൂടി അറസ്റ്റിലായി. അഴീക്കോട് മൂന്നുനിരത്ത് സ്വദേശി പെയിൻറിങ് തൊഴിലാളിയായ സഫ്‌വാൻ (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 11ഒാടെ വീട്ടിൽവെച്ച് വളപട്ടണം പൊലീസ് ഇൻസ്‌പെക്ടർ കെ. കൃഷ്ണ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ (രണ്ട്) ഹാജരാക്കിയ സഫ്‌വാനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ കൃഷ്ണനോടൊപ്പം എ.എസ്.ഐ ശശി, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജീവൻ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.