സ്‌കൂളുകൾ ഹൈടെക്ക്​; മോണിറ്ററിങ്‌ കമ്മിറ്റി രൂപവത്​കരിച്ചു

മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകളും ഹൈടെക്കാക്കും. പദ്ധതി നിര്‍വഹണത്തെക്കുറിച്ച്‌ ആലോചിക്കാൻ എ.ഇ.ഒമാര്‍, സ്‌കൂള്‍ പ്രധാനാധ്യാപകർ, പി.ടി.എ പ്രസിഡൻറുമാര്‍, എയ്‌ഡഡ്‌ സ്‌കൂള്‍ മാനേജര്‍മാർ, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത് മോണിറ്ററിങ്‌ കമ്മിറ്റി രൂപവത്കരിച്ചു. യോഗം ഇ.പി. ജയരാജന്‍ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ഡി.ഡി ഓഫിസ്‌ സൂപ്രണ്ട്‌ സി.പി. പത്മരാജ്‌ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എ.പി. അംബിക, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബൈജു, ഇ. ഗണേഷ്‌, വി.ആര്‍. ഭാസ്‌കരന്‍, സി.വി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ഇ.പി. ജയരാജന്‍ എം.എൽ.എ (ചെയ), പി. പുരുഷോത്തമന്‍ (വൈസ്‌ ചെയര്‍), ഇ. സജീവന്‍ (കണ്‍), സി.പി. പത്മരാജ്‌ (ജോ. കണ്‍). മുഴുവൻ വിദ്യാലയങ്ങളിലും ഇ.പി. ജയരാജന്‍ എം.എൽ.എയുടെ ആസ്‌തിവികസന ഫണ്ട്‌ ഉപയോഗിച്ച്‌ സ്‌മാര്‍ട്ട്‌ ക്ലാസ്‌റൂം നിര്‍മിച്ചാണ്‌ പദ്ധതിക്ക്‌ തുടക്കംകുറിക്കുക. സർക്കാർ സ്‌കൂളുകളില്‍ പദ്ധതിച്ചെലവില്‍ എം.എൽ.എ ഫണ്ടിന്‌ പുറേമ 25 ശതമാനം പി.ടി.എയും എയ്‌ഡഡ്‌ സ്‌കൂളുകളില്‍ 50 ശതമാനം മാനേജ്‌മ​െൻറും വിഹിതം നല്‍കിയാണ്‌ പദ്ധതി നടപ്പാക്കുക. ഈ വര്‍ഷംതന്നെ സ്‌മാര്‍ട്ട്‌ ക്ലാസ്‌റൂം നിര്‍മാണം ആരംഭിക്കും. വിദഗ്‌ധസമിതി പഞ്ചായത്ത്‌ പ്രസിഡൻറ്, നഗരസഭ ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച്‌ സ്ഥലസൗകര്യവും കെട്ടിടസൗകര്യവും പരിശോധിക്കും. ആദ്യം സമ്മതപത്രം നല്‍കുന്ന സ്‌കൂളുകളില്‍ മുന്‍ഗണനാക്രമത്തിലായിരുക്കും നിര്‍മാണം. ആദ്യഘട്ടത്തില്‍ എം.എൽ.എയുടെ ആസ്‌തിവികസനഫണ്ടില്‍നിന്ന്‌ അഞ്ചുകോടി രൂപയാണ്‌ ഇതിന്‌ വിനിയോഗിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.