കയ്യൂരി​െൻറ പുത്രൻ; സർവിസ്​ മേഖലയിൽനിന്ന്​ പാർട്ടി ജില്ല സെക്രട്ടറി സ്ഥാനത്തേക്ക്​

കാസർകോട്: കയ്യൂരി​െൻറ രണഭൂമിയിൽനിന്നാണ് സി.പി.എമ്മി​െൻറ പുതിയ ജില്ല സെക്രട്ടറി. സർവിസ് േമഖലയിൽനിന്ന് പാർട്ടിയിലേക്കുവന്ന ഒരാൾ ജില്ല സെക്രട്ടറിയാകുന്നുവെന്നതും എം.വി. ബാലകൃഷ്ണൻ മാസ്റ്റർക്കുള്ള പ്രത്യേകതയാണ്. 15 വർഷത്തെ പൂർണസമയ രാഷ്ട്രീയപ്രവർത്തകൻ മാത്രമായ ബാലകൃഷ്ണൻ മാസ്റ്ററുടെ പാർട്ടി വിധേയത്വംതന്നെയാണ് സംസ്ഥാനനേതൃത്വത്തിന് തൽപരനാക്കിയത്. 2002ൽ പ്രധാനാധ്യാപക ജോലി രാജിെവച്ചാണ് ബാലകൃഷ്ണൻ മാസ്റ്റർ പൂർണസമയ പ്രവർത്തകനാകുന്നത്. സർവിസിലിരിക്കെ പാർട്ടി ബ്രാഞ്ച് മുതൽ മേൽഘടകംവരെ നേതൃനിരയിൽ ഉണ്ടായിരുന്നു. 1964ൽ സി.പി.എം അംഗമായി. ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.വൈ.എഫ് വില്ലേജ് സെക്രട്ടറി, കയ്യൂർ -ചീമേനി ലോക്കൽ സെക്രട്ടറി, ജില്ല സെക്രേട്ടറിയറ്റ് അംഗം, സംസ്ഥാന കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി, അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. 2005 മുതൽ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി, തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി. 1988 മുതൽ 12 വർഷം ചീമേനി പഞ്ചായത്ത് പ്രസിഡൻറായിരുന്നു. ഇക്കാലത്ത് ഒട്ടേറെ ജില്ല, സംസ്ഥാനതല അവാർഡ് കരസ്ഥമാക്കി. 2005ൽ കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറായി. മികച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ മികച്ച ജില്ല പഞ്ചായത്ത് അവാർഡ് നേടി. ജില്ല ആസൂത്രണസമിതി കെട്ടിടം സംസ്ഥാനത്ത് ആദ്യമായി കാസർകോട് നിർമിക്കാൻ നടപടിയെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരുടെ സംസ്ഥാന ചേംബറി​െൻറ ജനറൽ സെക്രട്ടറിയായി. 2016 സെപ്റ്റംബർ രണ്ടു മുതൽ ഖാദി-ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനായി പ്രവർത്തിക്കുന്നു. ബോർഡിൽ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കി. ആയിരത്തോളം പേർക്ക് ഒരുവർഷം തൊഴിൽ നൽകി. പുതിയ ചർക്ക, തറി യൂനിറ്റുകൾ സംസ്ഥാനത്ത് പാപ്പിനിശ്ശേരിയിൽ തുടങ്ങി. ഉൽപാദനം 30 ശതമാനത്തിലധികം വർധിപ്പിച്ചു. നാടകനടനും വോളിബാൾ താരവും അത്ലറ്റുമായിരുന്നു അദ്ദേഹം. കയ്യൂർ- ചീമേനി ലോക്കൽ സെക്രട്ടറിയായിരിക്കവെയാണ് ചീമേനിയിൽ അഞ്ചു സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടത്. ഇക്കാലത്തെ ഇടപെടലാണ് എം.വി. ബാലകൃഷ്ണനെ പാർട്ടിക്ക് പ്രിയങ്കരനാക്കിയത്. പരേതരായ ചെറുവിട്ടാരവീട്ടിൽ കുഞ്ഞമ്പുനമ്പ്യാർ--മാഞ്ചേരി വീട്ടിൽ ചിരുതൈ അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.കെ. േപ്രമവല്ലി (റിട്ട. ജീവനക്കാരി, ക്ലായിക്കോട് സഹകരണ ബാങ്ക്). മക്കൾ: എം.ആർ. പ്രതിഭ (അധ്യാപിക, ചട്ടഞ്ചാൽ എച്ച്.എസ്.എസ്), എം.ആർ. പ്രവീണ (സോഫ്റ്റ്വെയർ എൻജിനീയർ, ലണ്ടൻ). കയ്യൂർ മുഴക്കോം നാപ്പച്ചാലിലാണ് താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.