കോണ്‍ഗ്രസിന്​ സമാധാനത്തോട് പ്രതിബദ്ധതയില്ല

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗം ബഹിഷ്കരിച്ച യു.ഡി.എഫ് നടപടിയെ എല്‍.ഡി.എഫ് ജില്ല കമ്മിറ്റി അപലപിച്ചു. നാടി‍​െൻറ സമാധാനത്തോട് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു പ്രതിബദ്ധതയുമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഇതിനെതിരെ സമാധാനമാഗ്രഹിക്കുന്ന മുഴുവന്‍ജനങ്ങളും പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇ.പി.ആര്‍. വേശാല അധ്യക്ഷത വഹിച്ചു. കെ.പി. സഹദേവന്‍, പി. ജയരാജന്‍, സി. രവീന്ദ്രന്‍, സി.പി. ഷൈജന്‍, പി.പി. ദിവാകരന്‍, വി.വി. കുഞ്ഞികൃഷ്ണന്‍, കെ.സി. ജേക്കബ് മാസ്റ്റര്‍, എ.പി. രാഗേഷ്, സി.കെ. നാരായണന്‍, ഹമീദ് ഇരിണാവ്, സി. വത്സന്‍, താജുദ്ദീന്‍ മട്ടന്നൂര്‍, സിറാജ് തയ്യില്‍, കെ. സുരേശന്‍, സി.കെ. ശശീന്ദ്രന്‍, സുഭാഷ് അയ്യോത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.