ഷുഹൈബ്​ വധം: പ്രതികളെ സഹായിക്കുന്നതരത്തിൽ പൊലീസ്​ ഇടപെ​െട്ടന്ന്​

കണ്ണൂർ: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ സഹായിക്കുന്നതരത്തിൽ സംഭവദിവസം മട്ടന്നൂർ പൊലീസി​െൻറ ഇടപെടലുണ്ടായെന്ന് വിവരം. സംഭവം നടന്ന് മുക്കാൽ മണിക്കൂറിനുശേഷമാണ് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തിയത്. പ്രതികൾക്ക് രക്ഷപ്പെടുന്നതിന് ഇൗസമയം മതിയായിരുന്നുവെന്നും ഇപ്പോഴും പ്രതികൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾപോലും ലഭ്യമല്ലാത്തത് ഇതുകൊണ്ടാണെന്നും പൊലീസിനിടയിൽതന്നെ സംസാരമുണ്ട്. വെേട്ടറ്റ ഷുഹൈബിനെ കണ്ണൂർ കൊയിലി ആശുപത്രിയിലാണ് എത്തിച്ചത്. കണ്ണൂർ ടൗൺ പൊലീസ് വിവരമറിഞ്ഞ് ബന്ധപ്പെടുേമ്പാൾ മട്ടന്നൂർ പൊലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിേട്ടയുള്ളൂ. സംഭവം നടന്ന് മുക്കാൽ മണിക്കൂറിനു ശേഷമാണ് ഇൗ കാര്യങ്ങൾ നടന്നത്. മട്ടന്നൂർ പൊലീസ് സംഭവത്തെ ഗൗരവത്തിലെടുക്കാതിരുന്നതിനെ തുടർന്ന് എസ്.പി സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്നവരെ ശക്തമായ ഭാഷയിൽ ശകാരിച്ചിരുന്നു. എന്നാൽ, സ്റ്റേഷനിലെ ഫോൺ എൻഗേജ്ഡായിരുന്നുവെന്നാണ് പൊലീസുകാർ എസ്.പിക്ക് നൽകിയ മറുപടി. മറ്റ് എന്ത് അടിയന്തരസ്വഭാവമുള്ള പ്രശ്നങ്ങളാണ് അന്ന് വേറെ നടന്നതെന്ന ചോദ്യത്തിന് പൊലീസിന് മറുപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.