ഷുഹൈബ്​ വധത്തിൽ പാർട്ടി അന്വേഷണം; ആകാശ്​ സി.പി.എമ്മുകാ​രൻ തന്നെയെന്ന്​ പി.ജയരാജൻ

കണ്ണൂർ: ഷുഹൈബ് വധം പാർട്ടി സംഘടന തലത്തിൽ അന്വേഷിക്കുന്നുണ്ടെന്നും കേസിൽ അറസ്റ്റിലായ ആകാശ് തില്ലേങ്കരി സി.പി.എമ്മുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്നും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. സംഭവം പാർട്ടി അേന്വഷിക്കുന്നുണ്ട്. പാർട്ടി സംഘടനയുടെ ഭാഗമായുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. ഷുഹൈബിനെ ആക്രമിച്ച സംഭവത്തിൽ ആകാശിനും മറ്റും പങ്കാളിത്തമുണ്ടെന്ന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും. ആകാശ് തന്നെയാണ് െകാല നടത്തിയതെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടാകാം. പക്ഷേ, പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളുണ്ട്. അതനുസരിച്ച് അന്വേഷിച്ച് കണ്ടെത്തിയ ശേഷമാണ് നടപടിയെടുക്കുക. പിണറായി സർക്കാറി​െൻറ പൊലീസിനെ പാർട്ടി അവിശ്വസിക്കുകയാണോയെന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് സി.പി.എമ്മി​െൻറ നിലപാട്. അതേസമയം, അറസ്റ്റിലായ ആകാശ് സംഘത്തിലില്ലെന്ന ദൃക്സാക്ഷിയായ കോൺഗ്രസ് പ്രവർത്തക​െൻറ മൊഴിയെയും പി.ജയരാജൻ ചോദ്യം ചെയ്തു. 'നിർഭാഗ്യകരമായ ഇൗ നിലപാട് കേസി​െൻറ ഗൗരവം കെടുത്തുന്നതാണ്. ബിനാമി പ്രതികളാണെന്ന് തെളിവുണ്ടെങ്കിൽ അന്വേഷണ സംഘത്തിന് നൽകണം. നാട്ടുകാരെ കബളിപ്പിക്കാൻ സമരനാടകം നടത്തുകയല്ല വേണ്ടത്'-ജയരാജൻ പറഞ്ഞു. പിടിയിലായത് യഥാർഥ പ്രതികൾ തന്നെയാണോ എന്ന് പറേയണ്ടത് പൊലീസാണ്. മുഖം നോക്കാതെ പൊലീസ് നടപടിയെടുക്കുേമ്പാൾ സത്യഗ്രഹം കിടക്കുന്ന കോൺഗ്രസ് നേതാവുതന്നെ പ്രതികൾ ബിനാമിയാണെന്നാണ് പറയുന്നത്. ദൃക്സാക്ഷിയായ കോൺഗ്രസ് പ്രവർത്തകൻ പൊലീസ് പറയുന്നത് ശരിയല്ലെന്ന് വാദിക്കുന്നത് അതി​െൻറ ഭാഗമാണ്-ജയരാജൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ഗ്രൂപ് ഫോേട്ടാ വീട്ടിലുണ്ട്. അതി​െൻറ പേരിൽ സരിതയുമായി ഉമ്മൻ ചാണ്ടിയുടെ ബന്ധത്തിൽ എനിക്ക് പങ്കുണ്ടെന്ന് പറയാനാകില്ല. അതിനാൽ ആകാശിനൊപ്പമുള്ള ഫോേട്ടായുടെ പേരിലുള്ള ആക്ഷേപത്തിന് അടിസ്ഥാനമില്ല. സർവകക്ഷി യോഗം ബഹിഷ്കരിച്ചത് നിർഭാഗ്യകരമാണ്. യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനം മുൻകൂട്ടി എടുത്തിട്ടാണ് അവർ വന്നതെന്നും ജയരാജൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.