കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്സിൽ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ പട്ടിനൊപ്പം 10 പവൻ ഒാഫറിെൻറ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷോറൂമിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് അഹമ്മദ് ഷെരീഫ് സമ്മാന വിതരണം നടത്തി. കാഞ്ഞങ്ങാട് യൂനിറ്റ് പ്രസിഡൻറ് യൂസഫ് ഹാജി മുഖ്യാതിഥിയായിരുന്നു. ടി.വി. ചിന്താമണി, ഉദമ (കൂപ്പൺ നമ്പർ 13800), പത്തുപവൻ സ്വർണ സമ്മാനം നേടി. കൂടാതെ മറ്റ് വിജയികൾക്ക് പത്ത് ഗോൾഡ് കോയിനുകളും വിതരണം ചെയ്തു. ഇമ്മാനുവൽ സിൽക്സിലെ ഒാണം-ബക്രീദ് ഷോപ്പിങ് ഫെസ്റ്റിവലിെൻറ ഭാഗമായി ഒാരോ 48 മണിക്കൂറിലും ഒരു പവൻ സ്വർണ സമ്മാനമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഒപ്പം ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒാണം ഇക്കണോമിക് ബസാറും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സാരികൾ, ലേഡീസ് വെയറുകൾ, കിഡ്സ് വെയർ എന്നിവയുടെ വില 199 രൂപയിൽ ആരംഭിക്കുന്നു. ജെൻറ്സ്വെയർ 299 രൂപയിൽ ആരംഭിക്കുന്നു. ഒാരോ 48 മണിക്കൂറിലും ഒരു പവൻ സ്വർണം നറുക്കെടുപ്പിലൂടെ അർഹരായവർ ഇതുവരെ: കെ. ജഹാന ജസ്ലീൻ, നീലേശ്വരം (കൂപ്പൺ നമ്പർ 2669), ലളിത നാരായണൻ, കാഞ്ഞങ്ങാട് (കൂപ്പൺ നമ്പർ 2772), ശ്രീഹരി വെള്ളരിക്കുണ്ട് (കൂപ്പൺ നമ്പർ 22082), രാമകുമാർ തൈക്കടപ്പുറം (കൂപ്പൺ നമ്പർ 12367). ഷോറൂമിൽവെച്ച് നടന്ന ചടങ്ങിൽ പാർട്ണർ സക്കറിയ, ജനറൽ മാനേജർ ഇബ്രാഹിം, പി.ആർ.ഒ നാരായണൻ, ഷോറൂം മാനേജർമാരായ ടി. സന്തോഷ്, ടി.പി. നാരായണൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.