കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് ഉടമകളുടെ നേതൃത്വത്തിൽ കാരുണ്യ യാത്ര. ബസ് ഉടമസ്ഥരും തൊഴിലാളികളും ഇത്തരം പ്രവർത്തനങ്ങൾക്കായി തോളോടുതോൾ ചേർന്നപ്പോൾ നാട്ടുകാരും കൈയയച്ച് സംഭാവനയുമായെത്തി. ഒരു യാത്രക്കാരൻ തന്നെ പല ബസുകളിൽ സംഭാവന നൽകുന്നുണ്ട്. ഒരുമടിയും കൂടാതെയാണ് ആളുകൾ ബസുകളിൽ പണസഞ്ചി തുറക്കുന്നത്. മലയോര പ്രദേശങ്ങളിൽ ഉൾെപ്പടെ ബസുകളും ഓട്ടോറിക്ഷകളും ടാക്സികളും കാരുണ്യയാത്ര നടത്തുന്നത് ആവേശകരമാണ്. ബി.ഒ.ടി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മേയർ ഇ.പി. ലത ഫ്ലാഗ് ഓഫ് നിർവഹിച്ചു. കെ.വി. ബാലൻ, കെ.വി. ബിജു, മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി കെ. ജയരാജൻ, ടി. രാധാകൃഷ്ണൻ, എ. സുരേശൻ, കെ.വി. അനീഷ്, കെ.കെ സ്റ്റാൻഡ് മാനേജർ കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. ----------------------കൂത്തുപറമ്പ് റൂട്ടിലെ 88ഓളം ബസുകളാണ് ചൊവ്വാഴ്ച കാരുണ്യയാത്ര നടത്തിയത്. ഒരു ദിവസത്തെ കലക്ഷനും തൊഴിലാളികളുടെ വേതനവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. രാവിലെ കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഹരിശ്രീ ബസിെൻറ ഫ്ലാഗ് ഓഫ് പി.കെ. ശ്രീമതി എം.പി നിർവഹിച്ചു. കണ്ണൂർ-ഇരിട്ടി റൂട്ടിലാണ് ഹരിശ്രീയുടെ ഏഴ് ബസുകൾ ഓടുന്നത്. ------------------കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലോടുന്ന അറുപതിൽപരം ബസുകളും ചൊവ്വാഴ്ച കാരുണ്യപാതയിലായിരുന്നു. കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ജാനകീറാം ബസിെൻറ ഫ്ലാഗ് ഓഫ് എം. രാധാകൃഷ്ണൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.