കണ്ണൂർ: നാഷനൽ ഹെൽത്ത് മിഷൻ, ജില്ലയിലെ ഹോമിയോ മെഡിക്കൽ ഓഫിസർമാരുടെ സംഘടനയായ ആയുഷ് കേരള ഹോമിയോ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ഒരുദിവസത്തെ വേതനമായി സമാഹരിച്ച അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങി. കെ.കെ ഗ്രൂപ് ഓഫ് കമ്പനീസിെൻറ ജില്ലയിലെ സ്ഥാപനങ്ങളും ജീവനക്കാരും ചേർന്ന് 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മാനേജിങ് പാർട്ട്ണർ കെ.കെ. മോഹൻദാസ് ചെക്ക് കലക്ടർക്ക് കൈമാറി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല നേതൃത്വം പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി പരമാവധി തുക മണ്ഡലാടിസ്ഥാനത്തിൽ സമാഹരിക്കും. കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ബസ് ഓപറേേറ്റഴ്സ് അസോസിയേഷൻ മുഴുവൻ ബസുകളിൽനിന്ന് ഫണ്ട് ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ യോഗത്തിൽ തീരുമാനിച്ചു. പി.പി. മോഹനൻ, -----രാജ്കുമാർ കരുഹരൺ---------, പി. രജീന്ദ്രൻ, എം.ഒ. രാജേഷൻ, കെ. വിജയമോഹനൻ, പി.വി. കുഞ്ഞിക്കണ്ണൻ, പി.എം. മധുസൂദനൻ, സി.എം. ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.