കൊട്ടിയൂർ: പുനരധിവാസപ്രവർത്തനങ്ങളിൽ പിണറായിസർക്കാറിനൊപ്പം കേന്ദ്രസർക്കാർ ഉണ്ടാകുമെന്ന് സുരേഷ് ഗോപി എം.പി. കൊട്ടിയൂർ, ഇരിട്ടി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ സന്ദർശിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്ക് നൽകുമെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു. ആറളം പുനരധിവാസ മേഖലയും കരിക്കോട്ടക്കരി യു.പി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പും ഉരുൾപൊട്ടലിൽ മരിച്ച എടപ്പുഴയിലെ തോമസ്, ഷൈനി എന്നിവരുടെ കുടുംബത്തെയും എം.പി സന്ദർശിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സത്യപ്രകാശ്, സംസ്ഥാന സെൽ കോഒാഡിനേറ്റർ കെ. രഞ്ചിത്ത്, സംസ്ഥാന സമിതി അംഗം പി. കൃഷ്ണൻ തുടങ്ങിയവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.