മഴക്കെടുതി: മലയോര ജനതക്ക്​ കലക്ടറേറ്റ്​ ജീവനക്കാരുടെ സഹായഹസ്​തം

കണ്ണൂർ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജില്ലയിലെ മലയോര ജനതക്ക് കലക്ടറേറ്റ് ജീവനക്കാരുടെ സഹായഹസ്തം. കലക്ടറേറ്റിലെ ഓണാഘോഷ പരിപാടിക്കായി ജീവനക്കാരിൽ നിന്ന് കലക്ടറേറ്റ് സ്റ്റാഫ് കൗൺസില്‍ സ്വരൂപിച്ച തുക മലയോര മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എൽ.ആർ ഡെപ്യൂട്ടി കലക്ടര്‍ സി.എം. ഗോപിനാഥന്‍ തുക ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലിയെ ഏല്‍പിച്ചു. 85000 രൂപയാണ് കൈമാറിയത്. കലക്ടറേറ്റിലെ ഈ വര്‍ഷത്തെ ഓണാഘോഷം ഒഴിവാക്കാന്‍ തീരുമാനിച്ചതായും സ്റ്റാഫ് കൗൺസില്‍ അറിയിച്ചു. ഈ തുക ജില്ലയിലെ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. സ്റ്റാഫ് കൗൺസില്‍ സെക്രട്ടറി മുഹമ്മദ് ജുനൈദ്, പി.പി. സന്തോഷ് കുമാര്‍, ബി.ജി.ധനഞ്ജയന്‍, പി. അബ്ദുല്ല എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.