മുട്ടയിൽ മായമെന്ന്​ പരാതി

കൂത്തുപറമ്പ്: കടയിൽനിന്ന് വാങ്ങിയ . കൂത്തുപറമ്പിനടുത്ത് വേങ്ങാട് അങ്ങാടിയിലെ സി.പി. അബൂബക്കറി​െൻറ വീട്ടിൽ വാങ്ങിയ മുട്ടയാണ് പ്ലാസ്റ്റിക് രൂപത്തിലായത്. വേങ്ങാട് അങ്ങാടിയിലെ കടയിൽനിന്നാണ് 10 മുട്ടകൾ വാങ്ങിയിരുന്നത്. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളെല്ലാം പുഴുങ്ങിയമുട്ടകൾ കഴിക്കുകയും ചെയ്തു. അവശേഷിച്ച മുട്ടകളിലൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇതിനിടയിൽ മുട്ട കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മുട്ട പരിശോധിച്ചത്. ഏതാനും മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ച മുട്ട പ്ലാസ്റ്റിക് ബാളി​െൻറ രൂപത്തിലാണ് കണ്ടത്. കൈകൊണ്ട് പൊട്ടിക്കാനാവാത്തതിനെ തുടർന്ന് കത്തികൊണ്ടാണ് മുട്ട മുറിക്കേണ്ടിവന്നതെന്ന് വീട്ടുകാർ പറഞ്ഞു. ചൂടിൽ ഉരുകിയതിനെ തുടർന്ന് നല്ല ബലമാണ് തോടുകളഞ്ഞ മുട്ടക്കുള്ളത്. അതോടൊപ്പം പ്ലാസ്റ്റിക് ബോളുപോലെ വലിയുന്നുമുണ്ട്. മത്സ്യത്തിന് പിന്നാലെ മുട്ടയിലും മായം കണ്ടെത്തിയതിനെ തുടർന്ന് ആശങ്കയിലാണ് നാട്ടുകാർ. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വേങ്ങാട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധന നടത്തിയാൽ മാത്രമേ കാരണം വ്യക്തമാകൂവെന്ന് ഉേദ്യാഗസ്ഥർ പറഞ്ഞു. മുട്ട പരിശോധനക്കായി കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.