ഷുഹൈബ്​ വധം: ​പുതിയ പ്രക്ഷോഭത്തിന്​ ഉപവാസത്തോടെ തുടക്കം

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധത്തിൽ പൊലീസ് കാണിക്കുന്ന അനാസ്ഥ തുറന്നുകാട്ടി പുതിയ പ്രക്ഷോഭം തുടങ്ങുന്നതി​െൻറ സൂചനയായി ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉപവാസമിരുന്നു. 48 മണിക്കൂർ ഉപവാസം കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സൂചനാ ഉപവാസമായി ചുരുക്കിയത്. ഷുഹൈബ് വധത്തി​െൻറ വിവാദം പുതിയതലങ്ങളിൽ പിരിമുറുക്കുന്നതിനുള്ള സമരപരിപാടികളുടെ തുടക്കമാണിതെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു. അഭിമന്യു കൊലക്കേസിൽ പൊലീസ് കാണിക്കുന്ന കണിശത ഷുഹൈബ് വധത്തിൽ പുലർത്താത്ത പ്രത്യേക പശ്ചാത്തലംകൂടി ഉപയോഗിച്ച് രാഷ്ട്രീയപ്രചാരണത്തിനാണ് ഡി.സി.സി ഒരുങ്ങുന്നത്. കാലവർഷക്കെടുതിയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിസന്ധിയിലകെപ്പട്ട ജനങ്ങൾക്ക് പ്രവർത്തകരുടെയും നേതാക്കളുടെയും ജനപ്രതിനിധികളുടെയും സേവനം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സമരം സൂചനാസമരമായി അവസാനിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതികളെവരെ പിടികൂടാത്ത സാഹചര്യത്തിലാണ് ഉപവാസസമരത്തിന് ഡി.സി.സി പ്രസിഡൻറ് ഒരുങ്ങിയത്. ആഗസ്റ്റ് എട്ടിന് നിശ്ചയിച്ചിരുന്ന സമരം കരുണാനിധിയുടെ നിര്യാണത്തെ തുടർന്നാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ സൂചനാസമരമാക്കി മാറ്റണമെന്നും ഉരുൾപൊട്ടലിൽ പ്രതിസന്ധിയനുഭവിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തകരുടെ സേവനം ലഭ്യമാക്കണമെന്നും കെ. സുധാകരനും പറഞ്ഞു. ഇതോടെ നേതാക്കൾ കൂടിയാലോചിച്ച് സൂചനാസമരമാക്കി മാറ്റുകയായിരുന്നു. ചന്ദ്രൻ തില്ലേങ്കരി അധ്യക്ഷത വഹിച്ചു. എ.ഡി. മുസ്തഫ, വി.കെ. അബ്ദുൽ ഖാദർ മൗലവി, എ.പി. അബ്ദുല്ലക്കുട്ടി, കെ. സുരേന്ദ്രൻ, മാർട്ടിൻ ജോർജ്, സുമ ബാലകൃഷ്ണൻ, കെ.പി. സാജു, വി.എ. നാരായണൻ, സജീവ് ജോസഫ്, എം. നാരായണൻകുട്ടി, എം.പി. മുരളി, റിജിൽ മാക്കുറ്റി, പി.ടി. ജോസ്, ഇല്ലിക്കൽ അഗസ്തി, ഷുഹൈബി​െൻറ പിതാവ് മുഹമ്മദ് സവാദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.