മുസ്​ലിം ലീഗ് നേതൃയോഗം

പയ്യന്നൂർ: ഇടതു സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജനമുന്നേറ്റ റാലി പയ്യന്നൂരിൽ നടത്താൻ പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡൻറ്, െസക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. റാലി വിജയിപ്പിക്കുന്നതിന് ആഗസ്റ്റ് 11നുമുമ്പ് പഞ്ചായത്ത്തല കൺവെൻഷനുകൾ സംഘടിപ്പിക്കും. പ്രസിഡൻറ് എസ്.എ. ശുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത റഹീസ് പെരുമ്പയെ ആദരിച്ചു. സി.കെ. മൂസക്കുഞ്ഞി ഹാജി, ടി.പി. മഹമൂദ് ഹാജി, പി.കെ. അബ്ദുൽഖാദർ മൗലവി, കെ.കെ. അഷറഫ്, ഇബ്രാഹിം പൂമംഗലം, പി.എസ്. റഫീഖ് അഷ്റഫി, റഹീസ് പെരുമ്പ, കക്കുളത്ത് അബ്ദുൽഖാദർ, കോച്ചൻ ലത്തീഫ് എന്നിവർ സംസാരിച്ചു. എം. അബ്ദുല്ല സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.