ഉദുമ: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. പാലക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവർ കണിയംപാടിയിലെ അബ്ദുറഹ്‌മാനാണ്(65) മരിച്ചത്. അഞ്ചുമാസം മുമ്പ് തൃക്കണ്ണാട്ട് നടന്ന അപകടത്തിലാണ് പരിക്കേറ്റത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ്, റഫീഖ്, ഇല്യാസ്, സിറാജുദ്ദീൻ, ഫൗസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.