കേന്ദ്ര സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ശിപാര്‍ശ ചെയ്യും

കാഞ്ഞങ്ങാട്: പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യംകൂടി ഏര്‍പ്പെടുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ശിപാർശ ചെയ്യുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. സര്‍വകലാശാലയുടെ പുതിയ കാമ്പസ് രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍നിന്നുള്ള വിദ്യാർഥികൾ അയല്‍സംസ്ഥാനത്തെ മണിപ്പാല്‍, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോകേണ്ടിവരുന്ന സാഹചര്യം തനിക്ക് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പോലെ ഏതു സാധാരണക്കാരനും ഉന്നതസ്ഥാനങ്ങളിലെത്താനാകും. വന്‍കിട ബഹുരാഷ്ട്ര കമ്പനികളുടെയെല്ലാം തലപ്പത്ത് ഇന്ത്യക്കാരാണ്. വിദേശത്തെ ഉന്നത സ്ഥാപനങ്ങളിലുള്ള രണ്ടിലൊരാള്‍ ഇന്ത്യക്കാരാണ്. അതില്‍തന്നെ രണ്ടിലൊരാള്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.