പയ്യന്നൂർ: കേരള പൂരക്കളി അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന ദ്വിദിന സംസ്ഥാനതല പൂരക്കളി ശിൽപശാല പയ്യന്നൂർ മമ്പലം ടി.ടി. രാമൻ പണിക്കർ നഗറിൽ സമാപിച്ചു. സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി. ഗോവിന്ദന് നാട് നൽകിയ അംഗീകാരമാണ് സാംസ്കാരിക വകുപ്പ് ശിൽപശാലയിലൂടെ അദ്ദേഹത്തിെൻറ പിതാവ് ടി.ടി. രാമൻ പണിക്കർക്ക് നൽകിയതെന്നും പൂരക്കളിപോലുള്ള കലകളുടെ വികസനത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കീച്ചേരി രാഘവൻ, എം. ആനന്ദൻ, പി.പി. ദാമോദരൻ, എം. പ്രദീപൻ, എൻ. നളിനി, പി. പ്രീത, എ.വി. ശശിധരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി. മോഹനൻ സ്വാഗതം പറഞ്ഞു. രണ്ടാം ദിവസമായ ഞായറാഴ്ച മറത്തുകളിയും ആസ്വാദനവും എന്ന വിഷയത്തിൽ ഡോ. സി.എച്ച്. സുരേന്ദ്രൻ നമ്പ്യാരും പൂരക്കളി തെക്കും വടക്കും എന്ന വിഷയത്തിൽ വി. ഗോപാലകൃഷ്ണൻ പണിക്കരും ക്ലാസെടുത്തു. വൈകീട്ട് മൂന്നിന് മറത്തുകളിയിൽനിന്ന് വിരമിച്ച പി.പി. മാധവൻ പണിക്കരെ ആദരിച്ചു. ആദരസമ്മേളനം പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ, ഡോ. വൈ.വി. കണ്ണൻ, കെ.കെ. ഗംഗാധരൻ, ഡോ. രവി രാമന്തളി, പി.കെ. സുരേഷ്കുമാർ, പി. വിശ്വംഭരൻ പണിക്കർ, എം. പ്രസാദ്, വി. ജനാർദനൻ, രവീന്ദ്രൻ കൊടക്കാട്, പി.പി. കരുണാകരൻ, സുരേന്ദ്രൻ അന്നൂർ എന്നിവർ സംസാരിച്ചു. തുടർന്ന് അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം, നെല്ലിക്കാൽ തുരുത്തി കഴകം, നിലമംഗലത്ത് ഭഗവതി ക്ഷേത്രം പൂരക്കളിസംഘങ്ങൾ അവതരിപ്പിച്ച പൂരക്കളി അരങ്ങേറി. രാത്രി കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ പടയണി അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.