കൃഷിനാശം: കണ്ണീരോടെ കർഷകർ

കാഞ്ഞങ്ങാട്: കൊടിയ വരൾച്ചയിലും വെള്ളമെത്തിച്ച് നട്ടുനനച്ച് വളർത്തിയ കൃഷി കാറ്റിൽ നശിച്ചതോടെ കർഷകർ കണ്ണീരിലായി. നഷ്ടം കണക്കാക്കുേമ്പാൾ ഒന്നും സംഭവിച്ചില്ലെന്ന റിപ്പോർട്ടാണ് വില്ലേജ് അധികൃതർ നൽകിയതെന്ന് കർഷകർ പറയുന്നു. പള്ളിക്കര വില്ലേജിൽ 10,000 രൂപയുടെ നഷ്ടവും പെരിയ വില്ലേജിൽ 1,05,000 രൂപയുടെയും ചിത്താരി വില്ലേജിൽ 10,000 രൂപയുടെയും പനയാലിൽ രണ്ടരലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കിയതായാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ, ഇത് അപര്യാപ്തമെന്നാണ് പരാതി. പുല്ലൂർ പെരിയ പഞ്ചായത്തിൽ 12,000 വാഴകളും 500 റബർ, 500ലധികം കമുകുകളും 200ഓളം തെങ്ങുകളും നശിച്ചു. മേപ്പാട്ട്, മാരാംകാവ്, വില്ലാരംപതി, കൂടാനം, കാലിയടുക്കം, ബന്നൂർ, കൂടാനം, പുക്കളംകുണിയ തുടങ്ങിയ പ്രദേശങ്ങളിലെ കൃഷി നശിച്ചു. ആയമ്പാറ താനത്തിങ്കാൽ വി. ബാലകൃഷ്ണ​െൻറ 600 വാഴകൾ നശിച്ചു. പാട്ടത്തിെനടുത്ത് ചെങ്കൽപണയിൽ കൃഷിയിറക്കിയ ബാലകൃഷ്ണ​െൻറ മുഴുവൻ നേന്ത്രവാഴയും നശിച്ചു. പൊള്ളക്കടയിലെ ബാല​െൻറ 150 വാഴ, കണ്ണാലയം നാരായണ​െൻറ പച്ചക്കറിത്തോട്ടം എന്നിവ നശിച്ചു. എം. മോഹന​െൻറ 200 വാഴ, കമുക് 25, മുണ്ടയിലെ കൃഷ്ണൻ നായരുടെ പറമ്പിലെ തെങ്ങുകൾ, കൂടാനത്തെ ബാലകൃഷ്ണ​െൻറ 100 വാഴ, മുണ്ടയിൽ കമലാക്ഷിയുടെ നാല് തെങ്ങുകൾ എന്നിവ നശിച്ചു. കുണ്ടൂർ കമ്മാടത്ത് ആയന​െൻറ 200 വാഴ, 40 റബർ, മാരാംകാവിലെ ശ്രീജിത്ത്, മധു എന്നിവരുടെ വാഴകൾ, കെ. കൃഷ്ണൻ, കെ.പി. നാരായണൻ, പി. നാരായണൻ എന്നിവരുടെ വാഴകളും നശിച്ചു. നെല്ലിക്കുന്നിലെ പാറുവമ്മയുടെ കമുകുകളും നശിച്ചു. കരിഞ്ചാലിലെ ടി. നാരായണിയുടെ 250 വാഴകൾ നശിച്ചു. നവോദയ നഗറിലെ എ. സുഹറയുടെ നാല് തെങ്ങുകൾ കടപുഴകി. കുണ്ടൂർ ഫാരിസയുടെ നാല് തെങ്ങുകളും നശിച്ചു. വില്ലാരംപതിയിലെ എസ്. ബാല​െൻറ 10 തെങ്ങുകൾ നശിച്ചു. കൊള്ളിക്കാൽ സതീശ​െൻറ വാഴകളും നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.