സി.പി.എം വാശി ഉപേക്ഷിക്കണം- -സി.പി. ജോൺ തളിപ്പറമ്പ്: കീഴാറ്റൂർ വിഷയത്തിൽ സി.പി.എം വാശി ഉപേക്ഷിക്കണമെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബൈപാസിനായി വേണ്ടത് വയൽനികത്തുന്ന കീഴാറ്റൂർ മോഡലല്ല, മറിച്ച് ചാലക്കുടി മോഡൽ മേൽപാലമാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് നഗരത്തിലെ ഒരു സ്ഥാപനവും പൊളിച്ചുമാറ്റാതെ 50 മീറ്റർവരെ വീതിയിൽ മേൽപാലം പണിയാനാകും. ചാലക്കുടി ഇത് തെളിയിച്ചിരിക്കുകയാണ്. സി.എ. അജീർ, എ.പി.കെ. രാഘവൻ, പി. രാമചന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.