കീഴാറ്റൂർ: വയൽക്കിളികളെ ​തള്ളാതെയും കൊള്ളാതെയും യു.ഡി.എഫ്​

ലോങ് മാർച്ചിനായി രാഷ്ട്രീയക്കാരെ ഒഴിവാക്കി ജില്ലതല കൂട്ടായ്മക്ക് വയൽക്കിളികളുടെ നീക്കം കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി സമരത്തോടുള്ള സമീപനത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം. ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും വയൽക്കിളികളുടെയും സർക്കാറി​െൻറയും നിലപാടുകൾ പരിശോധിച്ച് ഒരു നിലപാട് പ്രഖ്യാപിക്കുമെന്നുമാണ് യു.ഡി.എഫ് ജില്ല നേതാക്കൾ ഇതേക്കുറിച്ച് പറയുന്നത്. കീഴാറ്റൂർവയൽ സന്ദർശിക്കവെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞതും ഇതുതന്നെയാണ്. എന്നാൽ, ഇതുവരെ യു.ഡി.എഫിേൻറതായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. കീഴാറ്റൂരിൽ വയൽവഴി ബൈപാസോ മേൽപാലമോ വേണ്ടെന്ന ഉറച്ചനിലപാടിലാണ് വയൽക്കിളികൾ. എന്തുവന്നാലും വയൽ നികത്താൻ അനുവദിക്കില്ലെന്ന നിലപാടിനോട് എത്രത്തോളം യോജിച്ചുപോകാനാകുമെന്നതാണ് യു.ഡി.എഫി​െൻറ പ്രശ്നം. അടിസ്ഥാന സൗകര്യവികസനത്തിന് അനിവാര്യമായ സാഹചര്യത്തിൽ വയൽ നികത്തുന്നതിന് അനുകൂലമാണ് യു.ഡി.എഫി​െൻറ നിലപാട്. വയൽക്കിളിസമരത്തെ നേരിട്ട് പിന്തുണക്കുന്നകാര്യത്തിൽ നേതൃത്വം ആശങ്കയിലാണ്. യു.ഡി.എഫി​െൻറ നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. വയൽക്കിളിസമരത്തെ തള്ളാതെയും കൊള്ളാതെയുമുള്ള നിലപാടാണെന്നാണ് സൂചന. കീഴാറ്റൂർ വയൽ വഴിയുള്ള അലൈൻമ​െൻറിൽ നേരിയ മാറ്റംവരുത്തി വയൽ കുറച്ചുമാത്രം ഏറ്റെടുത്തുകൊണ്ടുള്ള ബദൽ അലൈൻമ​െൻറ് അംഗീകരിക്കണമെന്ന നിർദേശം വയൽക്കിളികൾക്കും സർക്കാറിനും മുന്നിൽ വെക്കാനാണ് യു.ഡി.എഫിൽ ഇപ്പോഴുള്ള ധാരണ. വയൽക്കിളികളുടെ സമരത്തോട് സി.പി.എമ്മും സർക്കാറും കടുത്തനിലപാട് സ്വീകരിച്ചതോടെയാണ് കോൺഗ്രസും മറ്റും വയൽക്കിളിക്ക് പിന്തുണയുമായി രംഗത്തുവന്നത്. പൊലീസ് നടപടിയും സമരപ്പന്തൽ കത്തിക്കലുമൊക്കെ വിവാദമായതോടെ സർക്കാറിനെതിരായ ആയുധമെന്നനിലക്ക് പ്രതിപക്ഷം വയൽക്കിളികൾക്കൊപ്പം കൂടി. എന്നാൽ, ദേശീയപാതവികസനം സംബന്ധിച്ച ചർച്ച മുറുകിയതോടെ വയൽക്കിളികളുടെ നിലപാടിനെതിരെ അഭിപ്രായം ഉയരുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സമവായ നിലപാടിലേക്ക് മാറുന്നത്. അതേസമയം, രാഷ്ട്രീയ പാർട്ടികൾ കൂടെയില്ലെങ്കിലും സമരവുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് വയൽക്കിളികൾ. തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് അവർ. ലോങ് മാർച്ചി​െൻറ കാര്യങ്ങൾക്കായി രാഷ്ട്രീയക്കാരെ ഒഴിവാക്കി പരിസ്ഥിതി, പൊതുപ്രവർത്തകരെ ഉൾപ്പെടുത്തി എല്ലാ ജില്ലയിലും കൂട്ടായ്മ ഉണ്ടാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.