അക്ഷരായനം കലാജാഥ

കണ്ണൂർ: ജില്ല ലൈബ്രറി കൗൺസിൽ അക്ഷരായനം കലാജാഥ ഏപ്രിൽ ഒമ്പതിന് പര്യടനം ആരംഭിക്കും. സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും നേരിടുന്ന ഭീഷണിക്കെതിരായ പ്രതിരോധം ഉയർത്തിയാണ് കലാജാഥ. നാടകം, സംഗീതശിൽപം, സ്കിറ്റ് എന്നിവ ഒരു മണിക്കൂർ സമയത്തിൽ ക്രമീകരിച്ചാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്. ഒമ്പതിന് വൈകീട്ട് ആറിന് കണ്ണൂർ ടൗൺ സ്ക്വയറിൽനിന്ന് ജാഥ പര്യടനം തുടങ്ങും. 10ന് രാവിലെ 9.30ന് കോയ്യോട് മൊയാരം വായനശാല, 12 താവം, നാല് പിലാത്തറ, 6.30ന് കരിവെള്ളൂർ. 11ന് പുണിയൻകോട്, തിമിരി, മുയ്യം എന്നിവിടങ്ങളിലെ പരിപാടിക്കുശേഷം ഐച്ചേരി സമാപിക്കും. 12ന് മയ്യിൽ, പടിയൂർ, ഇരിട്ടി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം മട്ടന്നൂർ അയ്യല്ലൂരിൽ സമാപിക്കും. 13ന് പട്ടാനൂർ, എസ്.എൻ പുരം, കൂരാറ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടിക്കുശേഷം പാട്യം ചിമ്മാലിമെട്ടക്ക് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.