കാസർകോട്: ബേക്കലിൽ മുതൽമുടക്കി വിട്ടുനിൽക്കുന്ന സംരംഭകരെ തിരികെ കൊണ്ടുവരാൻ സർക്കാർ ശ്രമം. രണ്ടു പതിറ്റാണ്ടു മുമ്പ് നാട്ടുകാരുടെ ഭൂമി ഏറ്റെടുത്ത് വൻ കമ്പനികൾക്ക് കൈമാറിയിട്ടും സംരംഭങ്ങൾ തുടങ്ങാതെ മാറിനിൽക്കുന്ന സംരംഭകരെ തിരികെ കൊണ്ടുവരാൻ കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ആറു വൻകിട സംരംഭകർക്ക് 25ഉം 35ഉം ഏക്കർഭൂമിയാണ് ബേക്കലിൽ നൽകിയത്. ഇവയിൽ താജും ലളിതും മാത്രമാണ് ഹോട്ടൽസമുച്ചയങ്ങൾ തുടങ്ങിയത്. എയർട്രാവൽ എൻറർപ്രൈസസ്, ഗ്ലോബ് ലിങ്ക് ഹോട്ടൽ, ഹോളിഡേ ഇൻ എന്നീ കമ്പനികളെയാണ് പ്രവൃത്തി തുടങ്ങാൻ പ്രേരിപ്പിക്കുന്നത്. ഹോളിഡേ ഇൻ ചെമ്പിരിക്കയിൽ 75 കോടിയോളം മുതൽമുടക്കി വിട്ടുനിൽക്കുകയാണ്. ജോയീസ് കമ്പനി ബേക്കലിലേക്ക് ഇല്ലെന്ന് അറിയിച്ച് ഏറ്റെടുത്ത ഭൂമി തിരികെനൽകി. സംരംഭം തുടങ്ങുന്നതിന് സി.ആർ.ഇസഡ് അനുമതി ലഭിക്കാത്തതുകൊണ്ടാണ് ഇവർ വിട്ടുപോയത്. രണ്ടു കമ്പനികൾ സംരംഭം ഉടൻ തുടങ്ങുന്നതിനും പ്രവൃത്തി പുനരാരംഭിക്കുന്നതിനും നടപടിയെടുക്കുമെന്നും കലക്ടറെ അറിയിച്ചിട്ടുണ്ട്. ബേക്കലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിെൻറ ഭാഗമായാണ് സംരംഭകരെ തിരികെ കൊണ്ടുവരുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നതെന്ന് ബി.ആർ.ഡി.സി വൃത്തങ്ങൾ പറഞ്ഞു. നിലവിൽ ബേക്കലിലേക്ക് വിദേശസഞ്ചാരികൾ വളരെ കുറവാണ്. വൻകിട ഹോട്ടലിൽ താമസിക്കുന്ന വി.വി.െഎ.പികൾ മാത്രമാണ് എത്തുന്നത്. ഇവർ ബേക്കലിലെ നക്ഷത്രഹോട്ടലുകളിൽ മാത്രമാണെത്തുന്നത്. ഇത് ബേക്കലിെൻറ വിനോദസഞ്ചാര കേന്ദ്രത്തിെൻറ വികസനത്തിന് പ്രത്യേകഗുണം ചെയ്യുന്നില്ല. ബേക്കൽ മുന്നോട്ടുനീങ്ങണമെങ്കിൽ ഹോംസ്റ്റേപോലുള്ള ചെറുകിട പദ്ധതികളും ബജറ്റ് ഹോട്ടലുകളും വികസിക്കണം. ഇതിനുവേണ്ടി സ്മൈൽ എന്ന പ്രത്യേക പദ്ധതി ആസൂത്രണംചെയ്ത് വികസിപ്പിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.