പോഷകാഹാര മത്സരം

കാഞ്ഞങ്ങാട്: ദേശീയ പോഷകാഹാര ദിനത്തി​െൻറ ഭാഗമായി സാമൂഹികക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ അജാനൂർ പഞ്ചായത്തിലെ അംഗൻവാടികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്മമാർക്കായി പോഷകാഹാര മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിത ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സതി അധ്യക്ഷത വഹിച്ചു. എം.വി. രാഘവൻ, മണി എന്നിവർ സംസാരിച്ചു. പായസം, ആവിയിൽ വേവിച്ച കേക്ക്, പുട്ട്, കുമ്പിളപ്പം, നൂൽപുട്ട്, കൊട്ടിലപ്പം, ഇടിയപ്പം, കട്‌ലറ്റ്, അട, ചപ്പാത്തി, ഉപ്പ്മാവ് തുടങ്ങി നിരവധി വിഭവങ്ങളാണ് മത്സരത്തിൽ തയാറാക്കിയത്. ഡോ. സീമ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമേശൻ, ലതിക എന്നിവർ വിധികർത്താക്കളായി. െഎ.സി.ഡി.എസ് സൂപ്പർവൈസർ രമ്യ സ്വാഗതവും രാഗിണി ടീച്ചർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.