വൺ മില്യൻ ഗോൾ കാമ്പയിൻ: ഒരുക്കം തകൃതി

കണ്ണൂർ: ചരിത്രത്തിലാദ്യമായി ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ സന്ദേശം നാടാകെ എത്തിക്കുന്നതി​െൻറ ഭാഗമായി കേരളത്തിൽ സംഘടിപ്പിക്കുന്ന വൺ മില്യൻ ഗോൾ കാമ്പയി​െൻറ ഒരുക്കം സജീവം. െസപ്റ്റംബർ 27ന് വൈകീട്ട് മൂന്നു മുതൽ ഏഴുവരെ നടക്കുന്ന ഗോളടി പരിപാടി ജില്ലയിൽ ഉത്സവമാക്കിമാറ്റാനാണ് സംഘാടകരുടെ തീരുമാനം. ഒക്ടോബർ ആറു മുതൽ 28 വരെ കൊച്ചിയുൾപ്പെടെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള ആറുവേദികളിലായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ പ്രചാരണത്തി​െൻറ ഭാഗമായി ജില്ലയിൽ അഞ്ചുലക്ഷം ഗോളുകളടിക്കാനാണ് സംഘാടകർ പദ്ധതി ആവിഷ്കരിക്കുന്നത്. ലോകറെക്കോഡ് സ്ഥാപിക്കാൻകൂടി ലക്ഷ്യമിടുന്ന പരിപാടിക്കായി പഴുതടച്ച പദ്ധതികളാണ് ആസൂത്രണംചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഓരോ കേന്ദ്രങ്ങളിലുംെവച്ച് അടിക്കുന്ന ഗോളുകളുടെ എണ്ണം, ചിത്രങ്ങളും മറ്റു വിശദാംശങ്ങളും സഹിതം രേഖപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്ത പ്രത്യേക മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട പരിശീലനപരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ജില്ലയിലെ പഞ്ചായത്തുതല യൂത്ത് കോഒാഡിനേറ്റർമാർക്കാണ് പരിശീലനം നൽകിയത്. ഓരോ ഗോളടി കേന്ദ്രത്തിലും നിയോഗിക്കപ്പെടുന്ന വളൻറിയറാണ് ഈ വിവരങ്ങൾ അപ്പപ്പോൾ മൊബൈൽവഴി ലഭ്യമാക്കുക. ജില്ലയിൽ ഏറ്റവും കൂടുതൽ ഗോളടിപ്പിക്കുന്ന പഞ്ചായത്തിലെ യൂത്ത് കോഒാഡിനേറ്റർക്ക് കൊച്ചിയിൽ നടക്കുന്ന ഒരു മത്സരം കാണാനുള്ള ടിക്കറ്റും ഫിഫയുടെ ഒരു ജഴ്സിയും സമ്മാനമായി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനതലത്തിലുള്ള സംഘാടകസമിതി ഉടൻ രൂപവത്കരിക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഗോളടി കേന്ദ്രങ്ങൾ, ഇവിടേക്കുള്ള വളൻറിയർ എന്നിവയുൾപ്പെടുന്ന പട്ടിക ജില്ലതല കമ്മിറ്റിക്ക് സമിതി കൈമാറും. ഇവയുടെ വിശദാംശങ്ങൾ സെപ്റ്റംബർ 20നു മുമ്പായി രജിസ്റ്റർചെയ്യണമെന്നും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ് അറിയിച്ചു. ജില്ലയിലെ ഓരോ ഗോളടികേന്ദ്രത്തിലും കലാ- സാംസ്കാരിക -കായിക -സിനിമ -രാഷ്ട്രീയ രംഗങ്ങളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കും. ജില്ല പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, ജില്ല യൂത്ത് കോഒാഡിനേറ്റർ സരിൻ ശശി, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ. ശിവദാസ്, മില്യൻ ഗോൾ കാമ്പയിൻ സംസ്ഥാന ഐ.ടി കോഒാഡിനേറ്റർ അഹ്മദ്, ജില്ല കോഒാഡിനേറ്റർ എബിൻ തുടങ്ങിയവർ പങ്കെടുത്തു. നിശ്ചയിക്കപ്പെടുന്ന വളൻറിയർ 23നു മുമ്പ് ബന്ധപ്പെട്ട ഗോളടികേന്ദ്രം സന്ദർശിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി കേന്ദ്രത്തി​െൻറ ഫോട്ടോ അയച്ച് സ​െൻറർ വാലിഡേറ്റ്ചെയ്യണമെന്ന് ഐ.ടി കോഒാഡിനേറ്റർ പറഞ്ഞു. ഇങ്ങനെ മുൻകൂട്ടി രജിസ്റ്റർചെയ്യുന്ന കേന്ദ്രങ്ങളിൽനിന്നുള്ള ഗോളുകൾ മാത്രമേ ലോകറെക്കോഡിനായുള്ള മത്സരത്തിൽ ഉൾപ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 20 ദിവസത്തെ ഒരുക്കങ്ങൾ നടത്തി 10 ലക്ഷം ഗോൾ അടിക്കുന്നുവെന്നതാണ് മില്യൻ ഗോൾ പദ്ധതിയുടെ സവിശേഷത. ഇക്കാര്യം ലോകറെക്കോഡിനായി പരിഗണിക്കും. കലക്ടർ ചെയർമാനും സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കൺവീനറുമായ സംഘാടക സമിതിയാണ് ജില്ലതലത്തിൽ കാമ്പയിന് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.