പേരാവൂര്‍ പഞ്ചായത്ത് ഹോമിയോ ഡിസ്​പെന്‍സറിക്ക്​ 'ചികിത്സ വേണം'

പേരാവൂര്‍: പേരാവൂര്‍ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെന്‍സറി വികസനം-------------- പ്രവർത്തനങ്ങൾ നടത്താത്തതിനാൽ രോഗികൾ ദുരിതത്തിൽ. ആവശ്യമായ സ്ഥലസൗകര്യം ഒരുക്കാതെ പഞ്ചായത്ത് ആശുപത്രിയുടെ വികസനങ്ങളോട് മുഖംതിരിക്കുകയാണെന്നാണ് ആക്ഷേപം. 1998ലാണ് പേരാവൂരില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിച്ചത്. നാളിത്രയായിട്ടും വികസനപ്രവർത്തനങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ക്ക് ആശ്രയമാകുന്ന ആശുപത്രിയാണിത്. ഇതിനുവേണ്ട അടിസ്ഥാനസൗകര്യം ഒരുക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പേരാവൂര്‍ പുതിയ ബസ്സ്റ്റാൻഡിലെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ രണ്ടാംനിലയിലാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കോ ആശുപത്രിയിലെ ജീവനക്കാര്‍ക്കോ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും സൗകര്യമില്ല. രണ്ടുമുറികളിലായാണ് പരിശോധനയും മരുന്നുവിതരണവും മരുന്ന് സൂക്ഷിക്കലും. രോഗികള്‍ക്ക് ഇരിക്കാന്‍പോലും സൗകര്യമില്ല. നിലവില്‍ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ തസ്തികയുള്ള ആശുപത്രിയാണ്. നിലവിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ജനനി പദ്ധതിയില്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പരിശോധന നടത്തുന്ന ഡോക്ടറാണ്. ഡിസ്പെൻസറിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയാല്‍ കിടത്തിചികിത്സ ഉള്‍പ്പെടെ ഉണ്ടാകുമെന്നും--------- ഇതനുസരിച്ച് ജനനി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെനിന്ന് ചെയ്യാന്‍ സാധിക്കും. PVR NEWS 1 HOSPITAL പേരാവൂർ ഗവ. ഹോമിയോ ആശുപത്രിയിൽ ഡോക്ടർ രോഗിയെ പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.