ആനമതിലും തകർത്ത്​ കാട്ടാനക്കൂട്ടം

ആറളം ഫാമിനോട് ചേർന്ന മതിലാണ് തകർത്തത്, പുനരധിവാസ കുടുംബങ്ങൾ ഭീതിയിൽ കേളകം: ആറളം ഫാമിനോടുചേർന്ന വനാതിർത്തിയിൽ വർഷങ്ങൾക്കുമുമ്പ് നിർമിച്ച ആനമതിൽ കാട്ടാനകൾ തകർത്തു. ഇതോടെ ഫാമിലെ ആദിവാസി പുനരധിവാസ കുടുംബങ്ങൾ ഭീതിയിലായി. മതിൽ തകർക്കപ്പെട്ടതോടെ വനാതിർത്തി പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ പുറത്തിറങ്ങാൻപോലും ഭയക്കുകയാണ്. ഫാമി​െൻറ ഒമ്പതാം ബ്ലോക്കിൽനിന്ന് 10ാം ബ്ലോക്കിലേക്കുള്ള പാതയോടുചേർന്ന ഭാഗങ്ങളിലെ മതിൽ തകർത്താണ് കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ വിലസുന്നത്. മതിലി​െൻറ നിർമാണത്തിലെ പിഴവുകാരണമാണ് മതിൽ തകർക്കപ്പെടാൻ കാരണം. ഉയരക്കുറവും ബലക്ഷയവുമുള്ള മതിലിനുമീതെ കൂടി ആനകൾ മറികടക്കുന്നത് തടയാൻ സ്ഥാപിച്ച സോളാർ വൈദ്യുതി കമ്പിവേലിയും വ്യാപകമായി കാട്ടാനകൾ തകർത്തിട്ടുണ്ട്. മതിൽ തകർക്കപ്പെട്ടയിടങ്ങളിൽ വനപാലകർ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.