സി.പി.എം മയ്യിൽ ഏരിയ സമ്മേളനം സമാപിച്ചു

മയ്യിൽ: മൂന്നു ദിവസമായി നടന്ന . സമാപന പൊതുസമ്മേളനം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി, ജില്ല സെക്രട്ടറി പി. ജയരാജൻ, കെ.പി. സഹദേവൻ, ബിജു കണ്ടക്കൈ, ജെയിംസ് മാത്യു എം.എൽ.എ, എം. പ്രകാശൻ, കെ.എം. ജോസഫ്, ടി.കെ. ഗോവിന്ദൻ, എം.സി. ശ്രീധരൻ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനത്തിന് മുന്നോടിയായി മയ്യിൽ ടൗണിൽ ചുവപ്പു വളൻറിയർ മാർച്ചും ബഹുജനപ്രകടനവും നടന്നു. മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുക, കൊളച്ചേരി കുടിവെള്ളപദ്ധതി വിപുലീകരിക്കുക, കുറ്റ്യാട്ടൂർ മാങ്ങ ഉൽപാദക-സംസ്കരണ കമ്പനിയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ബിജു കണ്ടക്കൈയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. പി. ബാലൻ, എം. ദാമോദരൻ, കെ.വി. പവിത്രൻ, എ.ടി. ചന്ദ്രൻ, കെ. നാണു, ടി. വസന്തകുമാരി, എൻ. അനിൽകുമാർ, പി.വി. ലക്ഷ്മണൻ, എൻ.കെ. രാജൻ, എ. ബാലകൃഷ്ണൻ, പി.വി. ബാലകൃഷ്ണൻ, ഇ. ഗംഗാധരൻ, കെ. ബൈജു, കെ. അനിൽകുമാർ, പി.വി. പവിത്രൻ, സി.വി. ലളിത, പി.വി. ഗംഗാധരൻ, സി.പി. നാസർ എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. ഫുട്ബാൾ ടൂർണമ​െൻറ് കാടാച്ചിറ: കോട്ടൂർ കെ.ടി.ആർ ബ്രദേഴ്സ് ജില്ലതല സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ കാടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം. ടീമുകൾ 9995947556, 8129043754 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.