മലയാളിത്തിളക്കമായി ശക്​തിമായ; എൻ.എ.​െഎക്ക്​ പെൺകരുത്ത്​

കണ്ണൂർ: ബുള്ളറ്റ് മുതൽ മിസൈൽ വരെ കൈകാര്യംചെയ്യുന്ന നേവിയുടെ ആർമ​െൻറ് ഇൻസ്പെക്ഷൻ വിഭാഗത്തിന് ഇനി പെൺകരുത്തും. ഏഴിമല നാവിക അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ശക്തിമായ എന്ന മലയാളി ഉൾപ്പെടെ നാല് വനിത പൈലറ്റുകളാണ് എൻ.എ.െഎയുടെ ഭാഗമാകുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ശക്തിമായ. ഇവർക്കു പുറമെ ബറേലിയിൽനിന്നുള്ള ശുഭാംഗി സ്വരൂപ്, ആസ്ത സെഗാൾ, എ. രൂപ എന്നിവരാണ് എൻ.എ.െഎയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആയുധങ്ങളുടെ ഗുണപരിശോധന, സംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലയിലായിരിക്കും ഇവരെ വിന്യസിക്കുക. ഇന്നലെ നടന്ന പാസിങ് ഒൗട്ട് പരേഡിൽ നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലാംബ സല്യൂട്ട് സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.