സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള സംഘർഷം ആധിപത്യത്തിനുവേണ്ടി ^എസ്​.ഡി.പി.​െഎ

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള സംഘർഷം ആധിപത്യത്തിനുവേണ്ടി -എസ്.ഡി.പി.െഎ കണ്ണൂർ: സി.പി.എമ്മും ബി.ജെ.പിയും കേരളത്തിൽ നടത്തുന്ന സംഘർഷം ആധിപത്യത്തിനുവേണ്ടിയുള്ള കിടമത്സരമാണെന്ന് എസ്.ഡി.പി.െഎ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ. സംഘ്പരിവാറി​െൻറ ഒളിയജണ്ടകളെ ആശയപരമായും നയപരമായും തുറന്നെതിർക്കാൻ സി.പി.എമ്മിന് സാധിക്കുന്നില്ല. ബഹുജൻ മുന്നേറ്റ യാത്രയുടെ ഭാഗമായി കണ്ണൂർ പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻകൂടിയായ അദ്ദേഹം. അക്രമങ്ങളും വർഗീയതയും ഉപയോഗപ്പെടുത്തിയല്ലാതെ സംഘപരിവാരത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. പരമതവിദ്വേഷവും വെറുപ്പി​െൻറ രാഷ്ട്രീയവുമാണ് അവരുടെ ആയുധം. ഇത് തുറന്നുകാട്ടുന്നതിനും ആർ.എസ്.എസിനെതിരെ ശക്തമായ ജനവികാരം ഉയർത്തിക്കൊണ്ടുവരുന്നതിനും പകരം അവരുന്നയിക്കുന്ന ദുരാരോപണങ്ങൾ വസ്തുതകൾ പരിശോധിക്കാതെ അതിെനക്കാൾ ശക്തമായി പ്രചരിപ്പിക്കുകയാണ് സി.പി.എം. സംഘപരിവാരത്തിനെതിരെ സി.പി.എം നടത്തുന്ന പൊറാട്ടുനാടകങ്ങൾ നിർത്തണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. അബ്്ദുൽ ഹമീദ് മാസ്റ്റർ ആവശ്യപ്പെട്ടു. സി.പി.എം--ബി.ജെ.പി മൂപ്പിളമത്തർക്കമാണ് കണ്ണൂരിൽ ഉൾപ്പെടെ അരങ്ങേറുന്ന സംഘർഷങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജലീൽ നീലാമ്പ്ര, സംസ്ഥാന സമിതിയംഗം പി.ആർ. കൃഷ്ണൻകുട്ടി, ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.